മത്സ്യത്തൊഴിലാളികൾക്കായി ഐ.സി.ബി.എഫ് ഈദാഘോഷം
text_fieldsദോഹയിലെ മത്സ്യത്തൊഴിലാളികൾക്കായി ഐ.സി.ബി.എഫ് സംഘടിപ്പിച്ച ഈദ് ആഘോഷത്തിൽ വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദ് സംസാരിക്കുന്നു
ദോഹ: ഇന്ത്യൻ എംബസി അപെക്സ് ബോഡിയായ ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്) ദോഹയിലെ മത്സ്യത്തൊഴിലാളികൾക്കായി ഈദാഘോഷം സംഘടിപ്പിച്ചു.
ഒന്നാം പെരുന്നാൾ ദിനം കാലത്ത് ദോഹ കോർണിഷിൽ ഒത്തുകൂടിയ നൂറോളം മത്സ്യത്തൊഴിലാളികൾക്ക് സ്നേഹ സമ്മാനമായി മധുരവും ശീതള പാനീയങ്ങളും നൽകി. ജനറൽ സെക്രട്ടറി ദീപക് ഷെട്ടി സ്വാഗതം പറഞ്ഞു. സമൂഹത്തിലെ പാർശ്വവത്കൃത വിഭാഗത്തോട് ഐ.സി.ബി.എഫിനുള്ള ഉത്തരവാദിത്തവും ആഘോഷങ്ങളുടെ ഭാഗമാവാനുള്ള അവരുടെ പരിമിതികൾ മനസ്സിലാക്കി ചേർത്തുപിടിക്കാനുള്ള തീരുമാനവും അദ്ദേഹം എടുത്തുപറഞ്ഞു. വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദ് അധ്യക്ഷതവഹിച്ചു. ഐ.സി.ബി.എഫ് മത്സ്യത്തൊഴിലാളി ലേബർ വിഭാഗം തലവൻ ശങ്കർ ഗൗഡിന്റെ നേതൃത്വത്തിൽ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ അമർ വീർ സിങ്, ഇർഫാൻ അൻസാരി, മിനി സിബി എന്നിവർ പങ്കെടുത്തു. സെക്രട്ടറി ജാഫർ തയ്യിൽ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

