Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദൈ​നം​ദി​ന ജീ​വി​ത​ത്തി​ൽ എ.ഐ സ്വാ​ധീ​നം; ഐ.​സി.​ബി.​എ​ഫ് വി​ദ്യാ​ഭ്യാ​സ ബോ​ധ​വ​ത്ക​ര​ണ സെ​ഷ​ൻ

text_fields
bookmark_border
ദൈ​നം​ദി​ന ജീ​വി​ത​ത്തി​ൽ എ.ഐ സ്വാ​ധീ​നം;   ഐ.​സി.​ബി.​എ​ഫ് വി​ദ്യാ​ഭ്യാ​സ ബോ​ധ​വ​ത്ക​ര​ണ സെ​ഷ​ൻ
cancel
camera_alt

വി​ദ്യാ​ഭ്യാ​സ ബോ​ധ​വ​ത്കര​ണ സെ​ഷ​ൻ ന​യി​ച്ച ഫാ​യി​സ് ഹു​സൈ​ന് ഐ.​സി.​ബി​.എ​ഫ്

ഭാ​ര​വാ​ഹി​ക​ൾ മെ​മ​ന്റോ സ​മ്മാ​നി​ക്കു​ന്നു

ദോ​ഹ: ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി ബെ​ന​വ​ല​ന്റ് ഫോ​റം (ഐ.​സി.​ബി.​എ​ഫ്.) ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ പ്ര​വാ​സി സ​മൂ​ഹ​ത്തി​നാ​യി 'എ.​ഐ ഫോ​ർ എ​വ​രി​വ​ൺ - മാ​സ്റ്റ​ർ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ്, വ​ർ​ക്ക് സ്മാ​ർ​ട്ട​ർ' എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ത്യേ​ക വി​ദ്യാ​ഭ്യാ​സ ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ഐ.​സി.​ബി.​എ​ഫ് കാ​ഞ്ഞാ​ണി ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സാ​ങ്കേ​തി​ക​വി​ദ്യാ വി​ദ​ഗ്ധ​ർ, പ​ഠി​താ​ക്ക​ൾ, സ​മൂ​ഹ നേ​താ​ക്ക​ൾ, വി​വി​ധ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. എ.​ഐ നെ​റ്റ് കാ​മ്പ​സി​ന്റെ​യും ന്യൂ​റോ​സ്റ്റ എ.​ഐ സൊ​ല്യൂ​ഷ​ൻ​സി​ന്റെ​യും സ്ഥാ​പ​ക​നാ​യ ഫാ​യി​സ് ഹു​സൈ​ൻ സെ​ഷ​ൻ ന​യി​ച്ചു.

ദൈ​നം​ദി​ന ജീ​വി​ത​ത്തി​ൽ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് എ​ങ്ങ​നെ​യെ​ല്ലാം സ്വാ​ധീ​നം ചെ​ലു​ത്തു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ അ​വ​സ​ര​ങ്ങ​ൾ​ക്കൊ​പ്പം വെ​ല്ലു​വി​ളി​ക​ളും ഉ​യ​ർ​ത്തു​ന്നു​ണ്ടെ​ങ്കി​ലും, ദി​നം​പ്ര​തി​യു​ള്ള ജോ​ലി​ക​ൾ കൂ​ടു​ത​ൽ വേ​ഗ​ത്തി​ലും കാ​ര്യ​ക്ഷ​മ​മാ​യും പൂ​ർ​ത്തി​യാ​ക്കാ​ൻ എ.​ഐ സ​ഹാ​യി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ചാ​റ്റ്ജി​പി​ടി, മൈ​ക്രോ​സോ​ഫ്റ്റ് കോ​പൈ​ല​റ്റ്, ജെ​മി​നി തു​ട​ങ്ങി​യ ജ​ന​പ്രി​യ എ.​ഐ അ​ധി​ഷ്ഠി​ത ആ​പ്ലി​ക്കേ​ഷ​നു​ക​ളു​ടെ അ​വ​ലോ​ക​നം അ​ദ്ദേ​ഹം ന​ൽ​കി. അ​വ​യു​ടെ അ​ടി​സ്ഥാ​ന പ്ര​വ​ർ​ത്ത​ന​വും ദൈ​നം​ദി​ന ജീ​വി​ത​ത്തി​ൽ അ​വ ഫ​ല​പ്ര​ദ​മാ​യും ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ​യും എ​ങ്ങ​നെ ഉ​പ​യോ​ഗി​ക്കാ​മെ​ന്നും വി​ശ​ദീ​ക​രി​ച്ചു.

ചോ​ദ്യോ​ത്ത​ര സെ​ഷ​നി​ൽ, പ​ങ്കെ​ടു​ത്ത​വ​രു​ടെ സം​ശ​യ​ങ്ങ​ൾ ദൂ​രീ​ക​രി​ക്കാ​നും എ.​ഐ​യു​ടെ ഉ​പ​യോ​ഗ​ത്തെ​ക്കു​റി​ച്ച് പ്രാ​യോ​ഗി​ക ഉ​ൾ​ക്കാ​ഴ്ച​ക​ൾ തേ​ടാ​നും അ​വ​സ​രം ല​ഭി​ച്ചു. പ​രി​പാ​ടി​യി​ൽ ഐ.​സി.​ബി.​എ​ഫ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പ​ക് ഷെ​ട്ടി സ്വാ​ഗ​തം പ​റ​ഞ്ഞു. പ്ര​സി​ഡ​ന്റ് ഷാ​ന​വാ​സ് ബാ​വ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്റ് റ​ഷീ​ദ് അ​ഹ​മ്മ​ദ് റി​സോ​ർ​സ് പേ​ഴ്സ​നെ പ​രി​ച​യ​പ്പെ​ടു​ത്തി. ഐ.​സി.​ബി​എ​ഫ് പ്ര​സി​ഡ​ന്റും മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ഫാ​യി​സ് ഹു​സൈ​ന് മെ​മ​ന്റോ സ​മ്മാ​നി​ച്ചു. പ​രി​പാ​ടി​യി​ൽ ഐ.​സി.​ബി.​എ​ഫ് മു​ൻ പ്ര​സി​ഡ​ന്റ് എ​ൻ.​വി. ഖാ​ദ​ർ, ഐ.​സി.​ബി.​എ​ഫ് പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​വി. ബോ​ബ​ൻ, വി​വി​ധ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ, ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ മി​നി സി​ബി, ഇ​ർ​ഫാ​ൻ അ​ൻ​സാ​രി, അ​മ​ർ വീ​ർ സി​ങ്, ശ​ങ്ക​ർ ഗൗ​ഡ്, ഖാ​ജ നി​സാ​മു​ദ്ദീ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ICBF educational awareness session on the impact of AI in daily life
Next Story