ഐ.സി.ബി.എഫ് കോൺസുലാർ ക്യാമ്പ് ഉംസ ഈദിൽ
text_fieldsRepresentational Image
ദോഹ: ഐ.സി.ബി.എഫ് സ്പെഷൽ കോൺസുലാർ ക്യാമ്പ് വെള്ളിയാഴ്ച ഉംസഈദിൽ നടക്കും. ഖത്തറിലെ വിദൂര സ്ഥലങ്ങളിലെ പ്രവാസികൾക്ക് എംബസിയുടെ സേവനങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യവുമായാണ് പ്രത്യേക ക്യാമ്പുകൾ തുടരുന്നത്. മുൻ ആഴ്ചകളിൽ അൽഖോർ, ദുഖാൻ, ഏഷ്യൻ ടൗൺ ഉൾപ്പെടെ വിവിധ മേഖലകളിൽ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു.
വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതൽ 11 മണിവരെ ഉംസഈദ് അംവാജ് എം.ജി.വി-2ലാണ് ക്യാമ്പ് നടക്കുന്നത്. പാസ്പോർട്ട് അറ്റസ്റ്റേഷൻ, തൊഴിൽ പ്രശ്നങ്ങൾ സംബന്ധിച്ച പരാതികൾ, ഐ.സി.ബി.എഫ് ഇൻഷുറൻസ് ഡെസ്ക് എന്നിവ ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക് 7046 2114, 6610 0744 നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

