Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഐ.​സി.​ബി.​എ​ഫ്...

ഐ.​സി.​ബി.​എ​ഫ് തൊ​ഴി​ലാ​ളി ദി​നാ​ഘോ​ഷം; ​രം​ഗ് ത​രം​ഗ് 26ന്

text_fields
bookmark_border
ഐ.​സി.​ബി.​എ​ഫ് തൊ​ഴി​ലാ​ളി  ദി​നാ​ഘോ​ഷം; ​രം​ഗ് ത​രം​ഗ് 26ന്
cancel
camera_alt

ദോ​ഹ ഐ.​ഐ.​സി.​സി കാ​ഞ്ഞാ​ണി ഹാ​ളി​ൽ ന​ട​ന്ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ഐ.​സി.​ബി.​എ​ഫ് ഭാ​ര​വാ​ഹി​ക​ൾ സം​സാ​രി​ക്കു​ന്നു

ദോ​ഹ: അ​ന്താ​രാ​ഷ്​​ട്ര തൊ​ഴി​ലാ​ളി ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ തൊ​ഴി​ലാ​ളി സ​മൂ​ഹ​ത്തി​ന്റെ ആ​ഘോ​ഷ പ​രി​പാ​ടി​യു​മാ​യി എം​ബ​സി അ​പെ​ക്സ് ബോ​ഡി​യാ​യ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി ബെ​ന​വ​ല​ന്റ് ഫോ​റം (ഐ.​സി.​ബി.​എ​ഫ്). ഖ​ത്ത​റി​ലെ മു​ഴു​വ​ൻ ഇ​ന്ത്യ​ൻ തൊ​ഴി​ലാ​ളി​ക​ളെ​യും പ​​ങ്കെ​ടു​പ്പി​ച്ച് മേ​യ് 26ന് ​ഏ​ഷ്യ​ൻ ടൗ​ൺ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യം പാ​ർ​ക്കി​ങ് ​ഏ​രി​യ​യി​ൽ വി​പു​ല​മാ​യ ആ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ദോ​ഹ​യി​ൽ ന​ട​ന്ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

തൊ​ഴി​ലാ​ളി​ക​ളു​ടെ​യും മ​റ്റും ക​ലാ-​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ, ഖ​ത്ത​റി​ൽ ഏ​റ്റ​വും കു​ടു​ത​ൽ വ​ർ​ഷം സേ​വ​നം അ​നു​ഷ്ഠി​ച്ച തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള ആ​ദ​ര​വ് ഉ​ൾ​പ്പെ​ടെ വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളോ​ടെ ‘രം​ഗ് ത​രം​ഗ്’ എ​ന്ന പേ​രി​ൽ തൊ​ഴി​ലാ​ളി​ദി​നം ആ​ഘോ​ഷി​ക്കു​മെ​ന്ന് ഐ.​സി.​ബി.​എ​ഫ് പ്ര​സി​ഡ​ന്റ് ഷാ​ന​വാ​സ് ബാ​വ വ്യ​ക്ത​മാ​ക്കി. ഖ​ത്ത​ർ ​ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, തൊ​ഴി​ൽ മ​ന്ത്രാ​ല​യം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു പു​റ​മെ, ഇ​ന്റ​ർ​നാ​ഷ​ന​ൽ ലേ​ബ​ർ ഓ​ർ​ഗ​നൈ​സേ​ഷ​ൻ പ്ര​തി​നി​ധി​ക​ളും ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ർ, അ​പെ​ക്സ് ബോ​ഡി ഭാ​ര​വാ​ഹി​ക​ൾ, വി​വി​ധ ക​മ്യൂ​ണി​റ്റി സം​ഘ​ട​ന നേ​താ​ക്ക​ൾ എ​ന്നി​വ​രും പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ക്കും.

1984ൽ ​രൂ​പ​വ​ത്ക​രി​ക്ക​പ്പെ​ട്ട​തു മു​ത​ൽ ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ തൊ​ഴി​ൽ സ​മൂ​ഹ​ത്തി​ന്റെ ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും മ​റ്റും സ​ജീ​വ​മാ​യി ഇ​ട​പെ​ടു​ന്ന ഐ.​സി.​ബി.​എ​ഫി​ന്റെ പു​തി​യ സ​മി​തി അ​ധി​കാ​ര​മേ​റ്റ​ശേ​ഷം ആ​ദ്യ തൊ​ഴി​ലാ​ളി​ദി​ന ആ​ഘോ​ഷ​മാ​ണ് ഇ​ത്ത​വ​ണ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം മേ​യി​ൽ ന​ട​ന്ന ആ​ഘോ​ഷ​ങ്ങ​ളി​ൽ 20,000ത്തോ​ളം തൊ​ഴി​ലാ​ളി​ക​ൾ പ​​ങ്കെ​ടു​ത്തി​രു​ന്നു. ഇ​ത്ത​വ​ണ കൂ​ടു​ത​ൽ വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ, സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളോ​ടെ​യാ​ണ് ‘രം​ഗ് ത​രം​ഗ്’ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. മേ​യ് 26ന് ​വൈ​കീ​ട്ട് അ​ഞ്ചു മു​ത​ൽ രാ​ത്രി 10 വ​രെ പ​രി​പാ​ടി നീ​ളും.

തൊ​ഴി​ലാ​ളി​ക​ൾ, ഐ.​സി.​ബി.​എ​ഫ് അ​നു​ബ​ന്ധ സം​ഘ​ട​ന​ക​ൾ, ഇ​ന്ത്യ​ൻ ക​ൾ​ച​റ​ൽ ഗ്രൂ​പ് എ​ന്നി​വ​യി​ൽ നി​ന്നു​ള്ള ക​ലാ​കാ​ര​ന്മാ​രു​ടെ സം​ഗീ​ത, നൃ​ത്ത​ങ്ങ​ൾ അ​ര​​ങ്ങേ​റും. തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ക​ലാ​കാ​ര​ന്മാ​രു​ടെ പ​രി​ശീ​ല​നം പു​രോ​ഗ​മി​ക്കു​ന്ന​താ​യി ഐ.​സി.​ബി.​എ​ഫ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ലെ ക്യാ​മ്പു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് തൊ​ഴി​ലാ​ളി​ക​ളു​ടെ ​ക്ഷേ​മ​ത്തി​നാ​യി ഇ​തി​ന​കം നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ഴ്ച​വെ​ക്കാ​ൻ ഐ.​സി.​ബി.​എ​ഫ് ഭ​ര​ണ​സ​മി​തി​ക്ക് ക​ഴി​ഞ്ഞ​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

റ​മ​ദാ​നി​ൽ ഇ​ഫ്താ​ർ കി​റ്റു​ക​ൾ, തൊ​ഴി​ലാ​ളി​ക​ൾ​ക്കും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കു​മു​ള്ള ഭ​ക്ഷ്യ​ക്കി​റ്റു​ക​ൾ, മേ​യ് ഒ​ന്നി​ന് തൊ​ഴി​ലാ​ളി ക്യാ​മ്പു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ന്ന തൊ​ഴി​ൽ ദി​നാ​ഘോ​ഷം എ​ന്നി​വ സ​മീ​പ​കാ​ല​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​യി​രു​ന്നു. ​ഇ​ന്ത്യ​ൻ എം​ബ​സി ​അ​ഭ​യ​കേ​ന്ദ്ര​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് തു​ന്ന​ൽ, ക​ര​കൗ​ശ​ല നി​ർ​മാ​ണം, മൈ​ലാ​ഞ്ചി ഡി​സൈ​ൻ, ഭാ​ഷാ​പ​ഠ​നം തു​ട​ങ്ങി​യ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളും ന​ൽ​കി. ഇ​തി​നു പു​റ​മെ, മ​ര​ണ​പ്പെ​ട്ട പ്ര​വാ​സി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​നു​ബ​ന്ധ സം​ഘ​ട​ന​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ പൂ​ർ​ത്തി​യാ​ക്കാ​നും ക​ഴി​ഞ്ഞു. ഐ.​സി.​ബി.​എ​ഫി​ന്റെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ർ​ക്കു​ള്ള ​ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യി​ൽ ഇ​തു​വ​രെ 37,000 പേ​ർ അം​ഗ​ങ്ങ​ളാ​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

വി​വി​ധ തൊ​ഴി​ലാ​ളി ക്യാ​മ്പു​ക​ളി​ൽ മ​റ്റു രാ​ജ്യ​ക്കാ​രും ഉ​ൾ​പ്പെ​ടു​ന്ന​തി​നാ​ൽ അ​വ​ർ​ക്കും ഐ.​സി.​ബി.​എ​ഫ് ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യി​ൽ ഭാ​ഗ​മാ​വാ​ൻ അ​വ​സ​ര​മു​ണ്ടെ​ന്നും ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി അ​റി​യി​ച്ചു.

വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്റ് ഷാ​ന​വാ​സ് ബാ​വ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ക്കി ബോ​ബ​ൻ, അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ എ​സ്.​എ.​എം. ബ​ഷീ​ർ, മു​ൻ പ്ര​സി​ഡ​ന്റും ഓ​ർ​ഗ​നൈ​സി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ വി​നോ​ദ് നാ​യ​ർ, വൈ​സ് പ്ര​സി​ഡ​ന്റ് ദീ​പ​ക് ഷെ​ട്ടി, ഐ.​സി.​ബി.​എ​ഫ് സെ​ക്ര​ട്ട​റി ടി.​കെ. മു​ഹ​മ്മ​ദ്കു​ഞ്ഞി, ട്ര​ഷ​റ​ർ കു​ൽ​ദീ​പ് കൗ​ർ, മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ശ​ങ്ക​ർ ഗൗ​ഡ, സ​റീ​ന അ​ഹ​ദ്, അ​ബ്ദു​ൽ റ​ഊ​ഫ് കൊ​​ണ്ടോ​ട്ടി, അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ അം​ഗം ഹ​രി​ഷ് കാ​ഞ്ഞാ​ണി എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തൂ.

ദീ​ർ​ഘ​കാ​ല തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​ദ​രം

ദോ​ഹ: ഐ.​സി.​ബി.​എ​ഫ് തൊ​ഴി​ലാ​ളി ദി​നാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ഖ​ത്ത​റി​ൽ ദീ​ർ​ഘ​കാ​ല​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളെ ആ​ദ​രി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്റ് ഷാ​ന​വാ​സ് ബാ​വ അ​റി​യി​ച്ചു. 30 വ​ർ​ഷ​ത്തി​നു മു​ക​ളി​ൽ തൊ​ഴി​ലാ​ളി​യാ​യി (ബ്ലൂ ​കോ​ള​ർ ജീ​വ​ന​ക്കാ​ര​ൻ) ജോ​ലി ചെ​യ്യു​ന്ന അ​ഞ്ചു പേ​രെ​യാ​ണ് ‘രം​ഗ് ത​രം​ഗ്’ ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ ആ​ദ​രി​ക്കു​ന്ന​ത്. നാ​മ​നി​ർ​ദേ​ശം ല​ഭി​ക്കു​ന്ന​വ​രി​ൽ​നി​ന്ന്​ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​രെ​യാ​ണ് പ്ര​മു​ഖ​ർ ഉ​ൾ​പ്പെ​ടു​ന്ന ച​ട​ങ്ങി​ൽ ആ​ദ​രി​ക്കു​ക. മേ​യ് 22ന് ​മു​മ്പാ​യി icbfqatar@gmail.com എ​ന്ന ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ൽ സ്വ​മേ​ധ​യാ​യോ അ​ല്ലെ​ങ്കി​ൽ മ​റ്റു​ള്ള​വ​ർ​ക്കോ നാ​മ​നി​ർ​ദേ​ശം ന​ൽ​കാം. ക​മ്പ​നി​ക്കോ സ്​​പോ​ൺ​സ​ർ​ക്കോ കീ​ഴി​ലാ​യി ജോ​ലി ചെ​യ്യു​ന്ന​വ​രാ​യി​രി​ക്ക​ണം. ഫ്രീ​ലാ​ൻ​സ് വി​സ​യി​ലു​ള്ള​വ​രെ പ​രി​ഗ​ണി​ക്കി​ല്ല.

പേ​ര്, ഖ​ത്ത​റി​ലെ ​പ്ര​വാ​സ​ത്തി​ന്റെ കാ​ല​യ​ള​വ്, തൊ​ഴി​ൽ, ക​മ്പ​നി വി​ശ​ദാം​ശ​ങ്ങ​ൾ, മൊ​ബൈ​ൽ ന​മ്പ​ർ, അ​പേ​ക്ഷ​ക​ന്റെ ചു​രു​ക്ക​വി​വ​രം എ​ന്നി​വ സ​ഹി​തം നാ​മ​നി​ർ​ദേ​ശം ന​ൽ​ക​ണം. ഇ-​മെ​യി​ൽ വ​ഴി​യാ​ണ് നാ​മ​നി​ർ​ദേ​ശം ന​ൽ​കേ​ണ്ട​ത്. വി​വ​ര​ങ്ങ​ൾ​ക്ക് 66100744 ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICBFProclamationBusiness DayRang Tarang
News Summary - ICBF Business Day Proclamation; Rang Tarang on 26th
Next Story