Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐ.​​സി.​​ബി.​​എ​​ഫ് ര​​ക്ത പ്ലേ​​റ്റ്‌​​ലെ​​റ്റ് ദാ​​ന ക്യാ​​മ്പ്

text_fields
bookmark_border
ഐ.​​സി.​​ബി.​​എ​​ഫ് ര​​ക്ത പ്ലേ​​റ്റ്‌​​ലെ​​റ്റ് ദാ​​ന ക്യാ​​മ്പ്
cancel

ദോ​​ഹ: ഇ​​ന്ത്യ​​ൻ ക​​മ്മ്യൂ​​ണി​​റ്റി ബി​​ന​​വ​​ല​​ന്റ് ഫോ​​റം (ഐ.​​സി.​​ബി.​​എ​​ഫ്), ഹ​​മ​​ദ് മെ​​ഡി​​ക്ക​​ൽ കോ​​ർ​​പ്പ​​റേ​​ഷ​​നു​​മാ​​യി സ​​ഹ​​ക​​രി​​ച്ച് തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്നാ​​മ​​ത്തെ മാ​​സ​​വും ര​​ക്ത പ്ലേ​​റ്റ്‌​​ലെ​​റ്റ് ദാ​​ന ക്യാ​​മ്പ് വി​​ജ​​യ​​ക​​ര​​മാ​​യി സം​​ഘ​​ടി​​പ്പി​​ച്ചു. ഖ​​ത്ത​​ർ നാ​​ഷ​​ണ​​ൽ ബ്ല​​ഡ് ഡൊ​​ണേ​​ഷ​​ൻ സെ​​ന്റ​​റി​​ൽ ന​​ട​​ന്ന ക്യാ​​മ്പി​​ൽ ഇ​​ന്ത്യ​​യി​​ലെ വി​​വി​​ധ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ നി​​ന്നു​​ള്ള 80ല​​ധി​​കം സ​​ന്ന​​ദ്ധ പ്ര​​വ​​ർ​​ത്ത​​ക​​ർ പ്ലേ​​റ്റ്‌​​ലെ​​റ്റ് ദാ​​നം ന​​ട​​ത്തി. ര​​ക്ത പ്ലേ​​റ്റ്‌​​ലെ​​റ്റ് ദാ​​ന​​ത്തി​​ന്റെ പ്രാ​​ധാ​​ന്യ​​ത്തെ​​ക്കു​​റി​​ച്ച് സ​​മൂ​​ഹ​​ത്തി​​ൽ അ​​വ​​ബോ​​ധം സൃ​​ഷ്ടി​​ക്കു​​ന്ന​​തി​​നും, സ​​ന്ന​​ദ്ധ പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ൽ കൂ​​ടു​​ത​​ൽ പേ​​രു​​ടെ പ​​ങ്കാ​​ളി​​ത്തം ഉ​​റ​​പ്പാ​​ക്കു​​ന്ന​​തി​​നു​​മാ​​ണ് ക്യാ​​മ്പ് സം​​ഘ​​ടി​​പ്പി​​ച്ച​​ത്.

കാ​​ൻ​​സ​​ർ ചി​​കി​​ത്സ​​യി​​ലു​​ള്ള രോ​​ഗി​​ക​​ൾ​​ക്കും, അ​​വ​​യ​​വ​​മാ​​റ്റ ശ​​സ്ത്ര​​ക്രി​​യ, വ​​ലി​​യ ശ​​സ്ത്ര​​ക്രി​​യ​​ക​​ൾ തു​​ട​​ങ്ങി​​യ​​വ​​യ്ക്ക് വി​​ധേ​​യ​​രാ​​കു​​ന്ന​​വ​​ർ​​ക്കും, ര​​ക്ത സം​​ബ​​ന്ധ​​മാ​​യ രോ​​ഗ​​ങ്ങ​​ളും ഗു​​രു​​ത​​ര​​മാ​​യ പ​​രി​​ക്കു​​ക​​ളും നേ​​രി​​ടു​​ന്ന​​വ​​ർ​​ക്കും പ്ലേ​​റ്റ്‌​​ലെ​​റ്റു​​ക​​ൾ അ​​നി​​വാ​​ര്യ​​മാ​​ണ്. പ്ലേ​​റ്റ്‌​​ലെ​​റ്റു​​ക​​ൾ​​ക്ക് വ​​ള​​രെ കു​​റ​​ഞ്ഞ കാ​​ലാ​​വ​​ധി​​യു​​ള്ള​​തി​​നാ​​ൽ, ആ​​വ​​ശ്യ​​മാ​​യ അ​​ള​​വി​​ൽ അ​​വ​​യു​​ടെ ല​​ഭ്യ​​ത ഉ​​റ​​പ്പാ​​ക്കു​​ന്ന​​തി​​ന് സ​​ന്ന​​ദ്ധ​​രാ​​യ ദാ​​താ​​ക്ക​​ളു​​ടെ തു​​ട​​ർ​​ച്ച​​യാ​​യ പി​​ന്തു​​ണ അ​​നി​​വാ​​ര്യ​​മാ​​ണ്.

ഐ.​​സി.​​ബി.​​എ​​ഫ് ഹ​​മ​​ദ് മെ​​ഡി​​ക്ക​​ൽ കോ​​ർ​​പ്പ​​റേ​​ഷ​​നു​​മാ​​യി സ​​ഹ​​ക​​രി​​ച്ച് സം​​ഘ​​ടി​​പ്പി​​ച്ച ര​​ക്ത പ്ലേ​​റ്റ്‌​​ലെ​​റ്റ് ദാ​​ന ക്യാ​​മ്പ്

ഔ​​ദ്യോ​​ഗി​​ക ച​​ട​​ങ്ങി​​ൽ ഐ.​​സി.​​ബി.​​എ​​ഫ് വൈ​​സ് പ്ര​​സി​​ഡ​​ന്റ് റ​​ഷീ​​ദ് അ​​ഹ​​മ്മ​​ദ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സ​​ന്ന​​ദ്ധ ദാ​​താ​​ക്ക​​ളു​​ടെ പ​​ങ്കാ​​ളി​​ത്ത​​ത്തെ അ​​ദ്ദേ​​ഹം അ​​ഭി​​ന​​ന്ദി​​ച്ച അ​​ദ്ദേ​​ഹം, സ​​മൂ​​ഹ​​ത്തി​​ന്റെ തു​​ട​​ർ​​ച്ച​​യാ​​യ സ​​ഹ​​ക​​ര​​ണ​​ത്തി​​ലൂ​​ടെ ഇ​​ത്ത​​രം ജീ​​വ​​ൻ​​ര​​ക്ഷാ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ശ​​ക്തി​​പ്പെ​​ടു​​ത്തേ​​ണ്ട​​തി​​ന്റെ ആ​​വ​​ശ്യ​​ക​​ത ഊ​​ന്നി​​പ്പ​​റ​​ഞ്ഞു. ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ദീ​​പ​​ക് ഷെ​​ട്ടി സ്വാ​​ഗ​​ത​​വും ഹെ​​ൽ​​ത്ത് വി​​ങ് ഇ​​ൻ​​ചാ​​ർ​​ജ് മി​​നി സി​​ബി ന​​ന്ദി​​യും പ​​റ​​ഞ്ഞു. ഐ.​​സി.​​ബി.​​എ​​ഫ് പ്രോ​​ഗ്രാം ക​​മ്മി​​റ്റി ചെ​​യ​​ർ​​മാ​​ൻ കെ.​​വി. ബോ​​ബ​​ൻ, അ​​ബ്ദു​​ൽ റ​​ഊ​​ഫ് കൊ​​ണ്ടോ​​ട്ടി എ​​ന്നി​​വ​​ർ സ​​ന്നി​​ഹി​​ത​​രാ​​യി​​രു​​ന്നു.

സെ​​ക്ര​​ട്ട​​റി ജാ​​ഫ​​ർ ത​​യി​​ൽ, മാ​​നേ​​ജി​​ങ് ക​​മ്മി​​റ്റി അം​​ഗ​​ങ്ങ​​ളാ​​യ മ​​ണി ഭാ​​ര​​തി, നീ​​ലാം​​ബ​​രി സു​​ശാ​​ന്ത്, അ​​മ​​ർ വീ​​ർ സി​​ങ്, ശ​​ങ്ക​​ർ ഗൗ​​ഡ്, ഇ​​ർ​​ഫാ​​ൻ അ​​ൻ​​സാ​​രി എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കി. സ​​ന്ന​​ദ്ധ ര​​ക്ത പ്ലേ​​റ്റ്‌​​ലെ​​റ്റ് ദാ​​ന​​ത്തി​​ന്റെ പ്രാ​​ധാ​​ന്യം കൂ​​ടു​​ത​​ൽ ആ​​ളു​​ക​​ളി​​ലേ​​ക്ക് എ​​ത്തി​​ക്കു​​ന്ന​​തി​​നാ​​യി ഇ​​ത്ത​​രം പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ തു​​ട​​ർ​​ന്നും സം​​ഘ​​ടി​​പ്പി​​ക്കു​​മെ​​ന്ന് ഭാ​​ര​​വാ​​ഹി​​ക​​ൾ അ​​റി​​യി​​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ICBF Blood Platelet Donation Camp
Next Story