Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightജ​ന​കീ​യ​മാ​യി...

ജ​ന​കീ​യ​മാ​യി ഐ.​സി.​ബി.​എ​ഫ് ര​ക്ത​ദാ​ന ക്യാ​മ്പ്

text_fields
bookmark_border
ICBF Blood Donation Camp
cancel
camera_alt

ഐ.​സി.​ബി.​എ​ഫ് ര​ക്ത​ദാ​ന ക്യാ​മ്പി​ൽ മു​ഖ്യാ​തി​ഥി എം​ബ​സി ഫ​സ്റ്റ് സെ​ക്ര​ട്ട​റി ഡോ. ​വൈ​ഭ​വ് ത​ണ്ടാ​ലെ​യെ ഉ​പ​ഹാ​രം ന​ൽ​കി സ്വീ​ക​രി​ക്കു​ന്നു

ദോ​ഹ: ഖ​ത്ത​ർ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ അ​നു​ബ​ന്ധ സം​ഘ​ട​നാ​യ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി ബെ​ന​വ​ല​ന്റ് ഫോ​റം (ഐ.​സി.​ബി.​എ​ഫ്), ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ ഏ​ഷ്യ​ൻ ടൗ​ണി​ൽ സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന ക്യാ​മ്പ് ജ​ന​പ​ങ്കാ​ളി​ത്തം​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി.

ക​ന​ത്ത ചൂ​ടി​നെ വ​ക​വെ​ക്കാ​തെ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് മ​ഹ​ത്താ​യ ദൗ​ത്യ​ത്തി​ന് പി​ന്തു​ണ​യു​മാ​യി ര​ക്തം ദാ​നം ചെ​യ്യാ​നെ​ത്തി​യ​ത്. വൈ​കീ​ട്ട് നാ​ലി​ന് ആ​രം​ഭി​ച്ച ക്യാ​മ്പ് രാ​ത്രി 8.30 വ​രെ നീ​ണ്ടു.

ഇ​ന്ത്യ​ൻ എം​ബ​സി ഫ​സ്റ്റ് സെ​ക്ര​ട്ട​റി​യും ഐ.​സി.​ബി.​എ​ഫ് കോ​ഓ​ഡി​നേ​റ്റി​ങ് ഓ​ഫി​സ​റു​മാ​യ ഡോ. ​വൈ​ഭ​വ് ത​ണ്ടാ​ലെ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. ഐ.​സി.​ബി.​എ​ഫ് പ്ര​സി​ഡ​ന്റ് ഷാ​ന​വാ​സ് ബാ​വ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ക്കി ബോ​ബ​ൻ പ​രി​പാ​ടി​ക​ൾ എ​കോ​പി​പ്പി​ച്ചു. ഐ.​സി.​ബി.​എ​ഫ് സെ​ക്ര​ട്ട​റി​യും ബ്ല​ഡ് ഡൊ​ണേ​ഷ​ൻ ക്യാ​മ്പ് ക​ൺ​വീ​ന​റു​മാ​യ ടി.​കെ. മു​ഹ​മ്മ​ദ് കു​ഞ്ഞി സ്വാ​ഗ​തം ആ​ശം​സി​ച്ചു.

ഐ.​സി.​ബി.​എ​ഫ് നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ര​ക്ത​ദാ​ന ക്യാ​മ്പു​ക​ളു​ടെ പ്രാ​ധാ​ന്യ​വും ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി​ക്കു​വേ​ണ്ടി വി​വി​ധ​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ൾ ന​ട​ത്താ​നു​ള്ള പ്ര​തി​ബ​ദ്ധ​ത​യും ഷാ​ന​വാ​സ് ബാ​വ അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

ചു​മ​ത​ല​യേ​റ്റ് ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ഇ​ത്ത​രം ഒ​രു സം​രം​ഭ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ച്ച​തി​ലു​ള്ള സ​ന്തോ​ഷം ഡോ. ​വൈ​ഭ​വ് ത​ണ്ടാ​ലെ പ​ങ്കു​വെ​ച്ചു.

ഐ.​സി.​സി പ്ര​സി​ഡ​ന്റ് എ.​പി മ​ണി​ക​ണ്ഠ​ൻ, ഐ.​എ​സ്‌.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​ഹാ​ദ് അ​ലി, ഐ.​സി.​സി​യു​ടെ​യും ഐ.​സി.​ബി.​എ​ഫി​ന്റെ​യും മു​ൻ പ്ര​സി​ഡ​ന്റ് പി.​എ​ൻ. ബാ​ബു​രാ​ജ​ൻ തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു. ഐ.​സി.​ബി.​എ​ഫ് ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ ടി. ​രാ​മ​ശെ​ൽ​വം, ശ​ശി​ധ​ർ ഹെ​ബ്ബാ​ൾ, ഐ.​സി.​സി വൈ​സ് പ്ര​സി​ഡ​ന്റ് സു​ബ്ര​ഹ്മ​ണ്യ ഹെ​ബ്ബ​ഗ​ലു, സെ​ക്ര​ട്ട​റി എ​ബ്ര​ഹാം ജോ​സ​ഫ്, ഐ.​എ​സ്.​സി സെ​ക്ര​ട്ട​റി പ്ര​ദീ​പ് പി​ള്ള, വി​വി​ധ സം​ഘ​ട​ന നേ​താ​ക്ക​ളും സ​ന്നി​ഹി​ത​രാ​യി​രു​ന്നു ഐ.​സി.​ബി.​എ​ഫ് ട്ര​ഷ​റ​ർ കു​ൽ​ദീ​പ് കൗ​ർ കൗ​ൾ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അ​ബ്ദു​ൽ​റ​ഊ​ഫ്, സ​റീ​ന അ​ഹ​ദ്, ശ​ങ്ക​ർ ഗൗ​ഡ്, സ​മീ​ർ അ​ഹ​മ്മ​ദ്, കു​ൽ​വീ​ന്ദ​ർ സി​ങ് തു​ട​ങ്ങി​യ​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി. ഐ.​സി.​ബി.​എ​ഫ് ഇ​ൻ​ഷു​റ​ൻ​സി​ൽ ചേ​രു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വും ക്യാ​മ്പി​നോ​ട​നു​ബ​ന്ധി​ച്ച് ഒ​രു​ക്കി​യി​രു​ന്നു. വി​വി​ധ സം​ഘ​ട​ന​ക​ളി​ൽ നി​ന്നാ​യി ഒ​ട്ടേ​റെ വ​ള​ന്റി​യ​ർ​മാ​ർ ക്യാ​മ്പി​ന്റെ വി​ജ​യ​ത്തി​നാ​യി സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICBF Blood Donation Camp
News Summary - ICBF Blood Donation Camp
Next Story