ഐ.സി.ബി.എഫ് ബോധവത്കരണ പരിപാടി
text_fieldsഐ.സി.ബി.എഫ് -സിജി ഖത്തർ ചാപ്റ്ററുമായി സഹകരിച്ച് “റിമോട്ട് പാരന്റിങ് ആൻഡ് മെന്റൽ അവെയർനസ്” എന്ന പേരിൽ
സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയിൽനിന്ന്
ദോഹ: ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്), സിജി ഖത്തർ ചാപ്റ്ററുമായി സഹകരിച്ച് “റിമോട്ട് പാരന്റിങ് ആൻഡ് മെന്റൽ അവെയർനസ്” എന്ന പേരിൽ ഇന്ത്യൻ പ്രവാസി സമൂഹത്തിനായി പ്രത്യേക വിദ്യാഭ്യാസ -ആരോഗ്യ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
ബർവ അൽ ബറാഹയിലെ ഗൾഫ് കോൺട്രാക്ടിങ് കമ്പനി താമസ സമുച്ചയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു. സിജി റിസോഴ്സ് പേഴ്സൺസും ഹമദ് മെഡിക്കൽ കോർപറേഷനിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റുമായ എം.ഐ. ഖലീൽ, സൈക്കോളജി ട്രെയിനർ മുഹമ്മദ് ജൂനൈദ്, ഹെൽത്ത് ആൻഡ് സേഫ്റ്റി ട്രെയിനറും ബിഹേവിയറൽ കോച്ചുമായ അബ്ദുൽ റഷീദ് എന്നിവർ മാനസികാരോഗ്യം, കരിയർ, കുടുംബ പ്രശ്നങ്ങൾ എന്നിവ സംബന്ധിച്ച സെഷനുകൾ അവതരിപ്പിച്ചു.
റിമോട്ട് പാരന്റിങ്, കുടുംബ ബന്ധങ്ങൾ ശക്തിപ്പെടുത്തൽ, കുട്ടികളുടെ മാനസിക വളർച്ചയും കരിയർ പ്ലാനിങ്ങും തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തി പാരന്റിങ് സ്കിൽസിനെ കേന്ദ്രീകരിച്ചായിരുന്നു സെഷനുകൾ അവതരിപ്പിച്ചത്.
ഐ.സി.ബി.എഫ് കോഓഡിനേറ്റിങ് ഓഫിസറും ഇന്ത്യൻ എംബസി ലേബർ ആൻഡ് കമ്മ്യൂണിറ്റി വെൽഫെയർ കൈകാര്യം ചെയ്യുന്ന ഫസ്റ്റ് സെക്രട്ടറിയുമായ ഡോ. ഈശ് സിങ്ങാൾ മുഖ്യാതിഥിയായി പങ്കെടുത്തു. ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ അധ്യക്ഷത വഹിച്ചു. എം.സി അംഗം ശങ്കർ ഗൗഡ് അതിഥി പ്രഭാഷകരെ പരിചയപ്പെടുത്തി. ജനറൽ സെക്രട്ടറി ദീപക് ഷെട്ടി സ്വാഗതവും സെക്രട്ടറി ജാഫർ തയ്യിൽ നന്ദിയും പറഞ്ഞു.
എംബസി ഉദ്യോഗസ്ഥ അരാധന ത്രിപാഡി, സിജി വൈസ് ചെയർമാൻ ഇസ്സുദ്ദീൻ, മുഹമ്മദ് ഫസൽ, യൂസഫ് വണ്ണരത്ത്, അബ്ദുൽ ഗഫൂർ, അബ്ദുൽ സമദ് കടമേരി എന്നിവർ പങ്കെടുത്തു. വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദ്, എം.സി അംഗം മണി ഭാരതി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

