നിയാർക്ക് ഖത്തർ ചാപ്റ്ററിന് ഐ.സി.ബി.എഫ് അംഗീകാരം
text_fieldsനിയാർക്ക് ഖത്തർ ചാപ്റ്റർ ഭാരവാഹികൾ ഐ.സി.ബി.എഫ് പ്രസിഡൻറ് സിയാദ് ഉസ്മാനിൽനിന്ന് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്നു
ദോഹ: നിയാർക്ക് ഖത്തർ ചാപ്റ്ററിന് ഇന്ത്യൻ എംബസിയുടെ കീഴിലുള്ള ഐ.സി.ബി.എഫിെൻറ അംഗീകാരം ലഭിച്ചു. ഐ.സി.ബി.എഫ് പ്രസിഡൻറ് സിയാദ് ഉസ്മാൻ, വൈസ് പ്രസിഡൻറ് വിനോദ് വി. നായർ, സെക്രട്ടറി സാബിത് സഹീർ, ട്രഷറർ കുൽദീപ് കൗർ എന്നിവരിൽനിന്ന് നിയാർക്ക് ഗ്ലോബൽ ചെയർമാൻ കെ.പി. അഷ്റഫിെൻറ സാന്നിധ്യത്തിൽ ഭാരവാഹികൾ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
കഴിഞ്ഞ 15 വർഷമായി കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടിയിൽ പ്രവർത്തിക്കുന്ന നെസ്റ്റ് എന്ന പെയിൻ ആൻഡ് പാലിയേറ്റിവ് സ്ഥാപനത്തിന് കീഴിൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ ചികിത്സാർഥം തുടക്കംകുറിച്ചതാണ് നിയാർക്ക് ഇൻസ്റ്റിറ്റ്യൂട്ട്. ഓട്ടിസം, സെറിബ്രൽ പാൾസി, മെൻറൽ റീടാർഡേഷൻ, ഡഫ്, ഇത്തരം ഭിന്നശേഷിക്കാരായ കുട്ടികൾക്ക് അത്യാധുനികമായ ചികിത്സാ സമ്പ്രദായമാണ് നിയാർക്കിലൂടെ ലഭ്യമാകുന്നത്. കൊയിലാണ്ടിയിൽ നാല് ഏക്കർ ഭൂമി വാങ്ങി, ആധുനിക സൗകര്യങ്ങളുള്ള ഇൻസ്റ്റിറ്റ്യൂട്ടിെൻറ പണികൾ പുരോഗമിക്കുകയാണ്. 2021 അവസാനത്തോടെ സ്ഥാപനം പൂർത്തീകരിക്കുകയാണ് ലക്ഷ്യം.
പത്തോളം ചാപ്റ്ററുകൾ ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. എട്ടുവർഷമായി നിയാർക്ക് ഖത്തർ ചാപ്റ്റർ സജീവമായി പ്രവർത്തിക്കുന്നു. ലേഡീസ് വിങ്ങും യൂത്ത് വിങ് വിഭാഗവും പ്രവർത്തിക്കുന്നുണ്ട്. 2016ൽ ഡോ. രജിത് കുമാറിെൻറ 'സ്നേഹസ്പർശം' പരിപാടി നടത്തിയിരുന്നു.
2019ൽ എട്ടാം വാർഷികത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ പ്രശസ്ത മജീഷ്യനും മോട്ടിവേഷനൽ സ്പീക്കറുമായ പ്രഫ. ഗോപിനാഥ് മുതുകാട് പങ്കെടുത്തു.വരുംനാളുകളിൽ ഖത്തറിലെ ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുടെ ഉന്നമനത്തിനായി ഓൺലൈൻ വെബിനാറുകളും മറ്റും നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

