തൊഴിലാളികൾക്കായി െഎ.സി.ബി.എഫ് മെഡിക്കൽ ക്യാമ്പ് നാളെ
text_fieldsദോഹ: കുറഞ്ഞ വരുമാനക്കാരായ പ്രവാസി തൊഴിലാളികള്‍ക്കായി ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലൻറ് ഫോറം (െഎ.സി.ബി.എഫ്) സംഘടിപ്പിക്കുന്ന 35-ാമത് സൗജന്യ മെഡിക്കല്‍ ക്യാമ്പ് വെള്ളിയാഴ്ച നടക്കും. ഇന്‍ഡസ്ട്രിയല്‍ ഏരിയ സ്ട്രീറ്റ് നമ്പര്‍ പത്തിലെ അല്‍ അബീര്‍ മെഡിക്കല്‍ സെൻററില്‍ രാവിലെ 7.30 മുതൽ ഉച്ചക്ക് 12.30 വരെയാണ് ക്യാമ്പ്. അല്‍അബീര്‍ മെഡിക്കല്‍ സെൻററുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 400 മുതല്‍ 500 വരെ തൊഴിലാളികളെയാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ അംബാസിഡര്‍ പി. കുമരന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെയും ഷഹാനിയയിലെയും ലേബര്‍ ക്യാമ്പുകളില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ഇവിടങ്ങളില്‍ നിന്നും തൊഴിലാളികള്‍ക്ക് മെഡിക്കല്‍ ക്യാമ്പിലേക്ക് ഗതാഗതസൗകര്യം ഉറപ്പാക്കും.
സ്‌പോട്ട് രജിസ്‌ട്രേഷനാണ്. കണ്‍സള്‍ട്ടേഷന്‍, ബ്ലഡ് ഷുഗര്‍, കൊളസ്‌ട്രോള്‍, ബ്ലഡ് പ്രഷര്‍, ബി.എം.ഐ പരിശോധന, ദന്തല്‍, ഓര്‍ത്തോപീഡിക് സേവനങ്ങള്‍ എന്നിവയുണ്ടാകും. വെല്‍കെയര്‍ ഗ്രൂപ്പിെൻറ ആഭിമുഖ്യത്തില്‍ സൗജന്യ മരുന്നുകളും ലഭ്യമാക്കും. എല്ലാ രാജ്യങ്ങളില്‍നിന്നുള്ള തൊഴിലാളികള്‍ക്കും പെങ്കടുക്കാം. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ഒരാഴ്ച അല്‍അബീറില്‍ ഫോളോഅപ്പ് പരിശോധന നടത്താം. വാര്‍ത്താസമ്മേളനത്തില്‍ െഎ.സി.ബി.എസ് പ്രസിഡൻറ് ഡേവിസ് ഇടക്കളത്തൂര്‍, വൈസ് പ്രസിഡൻറ് പി.എന്‍.ബാബുരാജന്‍, മെഡിക്കല്‍ അസിസ്റ്റൻറ് കോര്‍ഡിനേറ്റര്‍ നിവേദിത കേത്കര്‍, അല്‍അബീര്‍ മെഡിക്കല്‍ സെൻറര്‍ ഖത്തര്‍ ഓപറേഷന്‍സ് മേധാവി ഡോ. നിത്യാനന്ദ്, വെല്‍കെയര്‍ ഗ്രൂപ്പ് പ്രതിനിധി അഷ്‌റഫ് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
