Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഐ.​ബി.​പി.​സി...

ഐ.​ബി.​പി.​സി ഖ​ത്ത​ർ-​പി.​എ​ച്ച്.​ഡി.​സി.​സി.​ഐ ഇ​ന്റ​റാ​ക്ടി​വ് സെ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ഐ.​ബി.​പി.​സി ഖ​ത്ത​ർ-​പി.​എ​ച്ച്.​ഡി.​സി.​സി.​ഐ ഇ​ന്റ​റാ​ക്ടി​വ് സെ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു
cancel
Listen to this Article

ദോ​ഹ: ഇ​ന്ത്യ​ൻ ബി​സി​ന​സ് ആ​ൻ​ഡ് പ്രൊ​ഫ​ഷ​ന​ൽ​സ് കൗ​ൺ​സി​ൽ (ഐ.​ബി.​പി.​സി) ഖ​ത്ത​ർ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​ന്ത്യ​യി​ലെ പി.​എ​ച്ച്.​ഡി ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്‌​സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി (പി.​എ​ച്ച്.​ഡി.​സി.​സി.​ഐ) പ്ര​തി​നി​ധി സം​ഘ​ത്തോ​ടൊ​പ്പം ദോ​ഹ​യി​ലെ ഐ​ബി​സ് ഹോ​ട്ട​ലി​ൽ പ്ര​ത്യേ​ക ഇ​ന്റ​റാ​ക്ടി​വ് സെ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.

ആ​രോ​ഗ്യം, ക്ഷേ​മം, ഫു​ഡ് പ്രോ​സ​സി​ങ് ആ​ൻ​ഡ് കാ​ർ​ഷി​ക ഉ​ൽ​പ​ന്ന​ങ്ങ​ൾ, ഓ​ട്ടോ​മൊ​ബൈ​ൽ ആ​ൻ​ഡ് സ്പെ​യ​ർ പാ​ർ​ട്സ്, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി ആ​ൻ​ഡ് ഡി​ജി​റ്റ​ൽ സ​ർ​വി​സു​ക​ൾ, ഗാ​ർ​മെ​ന്റ്സ്, ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​മ്പ​നി​ക​ളാ​ണ് പ്ര​തി​നി​ധി സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ഖ​ത്ത​റി​ൽ ബി​സി​ന​സ് വി​ക​സ​ന​ത്തി​നു​ള്ള സാ​ധ്യ​ത​ക​ൾ ക​ണ്ടെ​ത്തു​ന്ന​തി​നും ആ​ശ​യ​വി​നി​മ​യ​ത്തി​നു​മു​ള്ള വേ​ദി​യാ​യി പ​രി​പാ​ടി മാ​റി. ഐ.​ബി.​പി.​സി വൈ​സ് പ്ര​സി​ഡ​ന്റ് (ട്രേ​ഡ് ആ​ൻ​ഡ് ഇ​ൻ​വെ​സ്റ്റ്മെ​ന്റ്സ്) റോ​ണി പോ​ൾ സെ​ഷ​ൻ ന​യി​ച്ചു.

തു​ട​ർ​ന്ന്, ഇ​ന്ത്യ​ൻ എം​ബ​സി ഡെ​പ്യൂ​ട്ടി ചീ​ഫ് ഓ​ഫ് മി​ഷ​ൻ സ​ന്ദീ​പ് കു​മാ​ർ, ത​ന്റെ പ്ര​സം​ഗ​ത്തി​ൽ ഇ​ന്ത്യ-​ഖ​ത്ത​ർ ദ്വി​രാ​ഷ്ട്ര വ്യാ​പാ​ര​ബ​ന്ധ​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം ചൂ​ണ്ടി​ക്കാ​ട്ടി. ഐ.​ബി.​പി.​സി പ്ര​സി​ഡ​ന്റ് താ​ഹ മു​ഹ​മ്മ​ദ് അ​ബ്ദു​ൽ ക​രീം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പി.​എ​ച്ച്.​ഡി.​സി.​സി.​ഐ പ്ര​തി​നി​ധി​ക​ൾ അ​വ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്തു.ഓ​രോ പ്ര​തി​നി​ധി​യും ത​ങ്ങ​ളു​ടെ ക​മ്പ​നി​യു​ടെ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​ക​ളും സാ​ധ്യ​ത​ക​ളും പ​രി​ച​യ​പ്പെ​ടു​ത്തി. ഇ​ന്ത്യ​ൻ ബി​സി​ന​സു​ക​ൾ​ക്ക് ഖ​ത്ത​ർ മേ​ഖ​ല​യി​ലെ അ​വ​സ​ര​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള വേ​ദി​യാ​യി​രു​ന്നു പ​രി​പാ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsQatar NewssessionIBPC Qatar
News Summary - IBPC Qatar-PhDCCI organized an interactive session
Next Story