ഫിറ്റ്നസുകാരുടെ ഹൈറോക്സ് റേസ് ഖത്തറിൽ
text_fieldsദോഹ: ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ ഫിറ്റ്നസ് മത്സരമായ ‘ഹൈറോക്സ്’ ആദ്യമായി ഖത്തറിലും. മേയ് 10,11 തീയതികളിൽ ആസ്പയർ ഡോം ആണ് ഹൈറോക്സിന് വേദിയാകുന്നത്. ഫിറ്റ്നസ് പ്രേമികൾക്കും പരിശീലിക്കുന്നവർക്കും പങ്കെടുക്കാവുന്ന മത്സരത്തിൽ ഭാഗമാവാൻ താൽപര്യമുള്ളവർക്ക് hyroxme.com വഴി രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് ആസ്പയർ ഫൗണ്ടേഷൻ അറിയിച്ചു.
35,000 ഡോളർ സമ്മാനത്തുകയുള്ള മത്സരം പങ്കെടുക്കുന്നവർക്കും വേറിട്ട അനുഭവമായിരിക്കും സമ്മാനിക്കുകയെന്ന് സംഘാടകർ അറിയിച്ചു. മേയ് 10ന് വനിതകൾക്കു മാത്രമായാണ് മത്സരങ്ങൾ. അടുത്ത ദിവസം പുരുഷ വിഭാഗത്തിൽ വ്യത്യസ്ത മത്സരങ്ങളും അരങ്ങേറും. പരിചയസമ്പന്നരായ പ്രഫഷനലുകൾ മുതൽ പുതുമുഖങ്ങൾ വരെ ഹൈറോക്സ് ഇൻഡോർ ഫിറ്റ്നസ് റേസിന്റെ ഭാഗമാകുകയും പുതിയ നേട്ടങ്ങളിലേക്ക് കുതിക്കാനുമുള്ള അവസരമാണിത്. വനിത വിഭാഗം ഹൈറോക്സ് ഡബിൾസ്, റിലേ തുടങ്ങിയ വിഭാഗങ്ങളിലെ രജിസ്ട്രേഷൻ ഇതിനകം പൂർത്തിയായിട്ടുണ്ട്. 2017ൽ ജർമനിയിൽ ആരംഭിച്ചതിന് ശേഷം ലോകമെമ്പാടും 11ലധികം രാജ്യങ്ങളിലും 30 നഗരങ്ങളിലുമായി റേസ് സംഘടിപ്പിച്ച ഹൈറോക്സിന് വമ്പിച്ച ജനപ്രീതിയാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

