ദോഹ: വുഖൈര്‍ ഗ്രാന്‍ഡ് ഹൈപ്പര്‍ മാർക്കറ്റും മീഡിയ വൺ ചാനലും നടത്തിയ ‘ബെയ്ക് ദി ഗ്രാൻഡ് കേക്ക് കോമ്പറ്റിഷൻ’ വ്യത്യസ്തമായി. മീഡിയവൺ സംപ്രേക്ഷണം ചെയ്യുന്ന കുക്കറി ഷോയായ ‘ടി ടൈം ട്രീറ്റ് പരിപാടിയുടെ പുതിയ എപ്പിസോഡുകളിലേക്കുള്ള അതിഥികളെ തെരഞ്ഞെടുക്കാനായിരുന്നു പരിപാടി നടത്തിയത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾ പങ്കെടുത്തു. എല്ലാ കേക്കുകളും നല്ല നിലവാരം പുലർത്തിയെന്ന് വിധികര്‍ത്താക്കളായ ഷഹാന അസീസ്, അൻവർ എന്നിവർ അറിയിച്ചു. ട്രീറ്റ് അവതാരകന് രാജ് കലേഷ് മത്സരാർഥികളുമായി സംവദിച്ച് കുട്ടികൾക്കായി മാജിക് ഷോ നടത്തി. പ്രമുഖ മ്യൂസിക് ബാൻഡ് ആയ കോഡ് ഫ്രിക്ഷൻ അവതരിപ്പിച്ച മ്യൂസിക്കൽ നൈറ്റും പരിപാടിയുടെ മാറ്റ് കൂട്ടി.
രഷിത, ക്രാതി റാത്തോർ, ഹഫ്സ റിനാസ് എന്നിവർ മൽസരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. ഗ്രാൻഡ് ഹൈപ്പർ ഖത്തർ ആർ.ഡി.എം ബഷീർ പരപ്പിൽ, മാനേജർ നവാബ്, മാധ്യമംമീഡിയവൺ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം അഡ്വ മുഹമ്മദ് ഇക്ബാൽ എന്നിവർ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ നല്കി.
ഇത് രണ്ടാം തവണയാണ് ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് ഖത്തറിലെ വീട്ടമ്മമാർക്കായുളള പാചക മത്സരത്തില്‍ പങ്കാളികളാകുന്നതെന്ന് റീജിയണൽ
ഡയറക്ടർ അഷ്റഫ് ചിറക്കൽ അറിയിച്ചു.