അഞ്ചാമത് ശാഖയുമായി ഹൈഡ്രോകെയർ ട്രേഡിങ്
text_fieldsഹൈഡ്രോ കെയർ ട്രേഡിങ് ബർകതുൽ അവാമിർ ശാഖയുടെ ഉദ്ഘാടനം ഡോ. മോഹൻ തോമസ് നിർവഹിക്കുന്നു. കെ.ആർ. ജയരാജ്, മുഹമ്മദ് അഷ്റഫ്, ഷാനവാസ് ബാവ,
ചെയർമാൻ ഇ.പി. അബ്ദുൽ റഹ്മാൻ, സലീം ബാബു എന്നിവർ സമീപം
ദോഹ: ഹൈഡ്രോ കെയർ ട്രേഡിങ്ങിെൻറ അഞ്ചാമത്തെ ഷോറൂം അൽ വക്റയിലെ ബർകതുൽ അവാമിറിൽ പ്രവർത്തനം ആരംഭിച്ചു. ഖത്തറിലും മറ്റു ഗൾഫ് രാജ്യങ്ങളിലുമായി കഴിഞ്ഞ 13 വർഷത്തോളമായി വ്യവസായ-ഓട്ടോമൊബൈൽ ഫിറ്റിങ്സുകളുടെ വിൽപന രംഗത്തെ പ്രശസ്തരായ ഹൈഡ്രോ കെയറിെൻറ വിപണി വിപുലമാക്കുന്നതിെൻറ ഭാഗമായാണ് പുതിയ ശാഖ പ്രവർത്തനം ആരംഭിക്കുന്നതെന്ന് ചെയർമാൻ ഇ.പി. അബ്ദുൽ റഹ്മാൻ അറിയിച്ചു. കെയർ ആൻഡ് ക്യൂവർ ഗ്രൂപ്പിെൻറ അനുബന്ധ സ്ഥാപനമാണ് ഹൈഡ്രോ കെയർ ട്രേഡിങ്. ബിർകാത് അൽ അവാമിർ സ്ട്രീറ്റ് 3084ൽ പ്രവർത്തനം ആരംഭിച്ച പുതിയ ഷോറൂമിെൻറ ഉദ്ഘാടനം ഐ.സി.സി പ്രസിഡൻറ് ഡോ. മോഹൻ തോമസ് നിർവഹിച്ചു. കെ.ബി.എഫ് പ്രസിഡൻറ് ഷാനവാസ് ബാവ, ഉപദേശക സമിതി ചെയർമാൻ കെ.ആർ. ജയരാജ്, സഫ വാട്ടർ മാനേജിങ് ഡയറക്ടർ മുഹമ്മദ് അഷ്റഫ് എന്നിവർ പങ്കെടുത്തു. അൽകോ ഫിൽറ്ററുകൾ, സകുറ ഫിൽറ്ററുകൾ, റെക്സ്േഫ്ലാ ഹോസുകൾ തുടങ്ങി രാജ്യാന്തര പ്രശസ്തമായ ബ്രാൻഡുകളുടെ ഖത്തറിലെ പ്രമുഖ വിതരണക്കാർകൂടിയാണ് ഹൈഡ്രോകെയർ എന്ന് ജനറൽ മാനേജർ സലീം ബാബു പറഞ്ഞു. അൽകോ, സകുറ എന്നിവയുടെ ഏറ്റവും മികച്ച വിതരക്കാർക്കുള്ള പുരസ്കാരം തുടർച്ചയായി അഞ്ചു വർഷം സ്ഥാപനം സ്വന്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

