Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവാരാന്ത്യം വരെ...

വാരാന്ത്യം വരെ ഹുമിഡിറ്റി ഉയരും

text_fields
bookmark_border
വാരാന്ത്യം വരെ ഹുമിഡിറ്റി ഉയരും
cancel

ദോഹ: വാരാന്ത്യംവരെ രാജ്യത്തുടനീളം ഉയർന്ന ഹുമിഡിറ്റി അനുഭവപ്പെടുമെന്ന് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ രാജ്യത്തിന്റെ ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞ് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും പ്രതിധിന കാലാവസ്ഥ പ്രവചനത്തിൽ പറയുന്നു. ഇത് കാഴ്ചപരിധി കുറയ്ക്കാൻ സാധ്യതയുണ്ട്.

അതേസമയം, രാജ്യത്തുടനീളം ഉയർന്ന അന്തരീക്ഷ താപനിലയും കടുത്ത ചൂടും തുടരുകയാണ്. കഴിഞ്ഞദിവസം ജുമൈലിയയിലാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് -48 ഡിഗ്രി സെൽഷ്യസ്. മഖൈനിസിൽ 47 ഡിഗ്രിയും ഷഹാനിയ, കരാന, തുറൈന എന്നിവിടങ്ങളിൽ 46 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. ഉയർന്ന ചൂടും ഹുമിഡിറ്റിയും തുടരുന്ന സാഹചര്യത്തിൽ പുറംജോലികളിൽ ഏർപ്പെടുന്നവരും യാത്രക്കാരും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:humidityQatar News
News Summary - വാരാന്ത്യം വരെ ഹുമിഡിറ്റി ഉയരും
Next Story