വാരാന്ത്യത്തിൽ ഹുമിഡിറ്റി വർധിക്കും; കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
text_fieldsദോഹ: വാരാന്ത്യത്തിൽ കടുത്ത ചൂടും ഉയർന്ന അന്തരീക്ഷ ഈർപ്പവും (ഹുമിഡിറ്റി) വർധിക്കാൻ സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റിക്ക് കീഴിലുള്ള കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.
പുലർച്ചെ സമയങ്ങളിൽ ചിലയിടങ്ങളിൽ കാഴ്ചപരിധി കുറയാൻ സാധ്യതയുണ്ട്. രാവിലെ മൂടൽമഞ്ഞ് അനുഭവപ്പെടുമെങ്കിലും പകൽ സമയങ്ങളിൽ കടുത്ത ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയായിരിക്കുമെന്ന് വിശദീകരിച്ചു.
വേനൽകാലത്തെ ഏറ്റവും ചൂടുള്ള കാലഘട്ടത്തിന് തുടക്കം കുറിച്ച് ഇന്നലെ അൽ ഹൻഅ നക്ഷത്രം ഉദിച്ചിരുന്നു. ഉയർന്ന താപനിലയും ഹുമിഡിറ്റിയും അനുഭവപ്പെടുന്ന ഈ സീസൺ 13 ദിവസം നീണ്ടുനിൽക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

