വാഹന എക്സിറ്റ് പെർമിറ്റ് ലളിതമാക്കി ഹുകൂമി
text_fieldsദോഹ: ഖത്തറിന് പുറത്തേക്കുള്ള വാഹന യാത്രക്ക് ആവശ്യമായി എക്സിറ്റ് പെർമിറ്റ് നടപടികൾ കൂടുതൽ എളുപ്പമാക്കി സർക്കാർ ഇ ഗവൺമെന്റ് പോർട്ടലായ ഹുകൂമി. രാജ്യത്തിന് പുറത്തേക്ക് ഉടമയല്ലാതെ മറ്റാരെങ്കിലും വാഹനമോടിക്കുന്നതിനുള്ള എക്സിറ്റ് പെർമിറ്റ് നടപടികൾ ഒാൺലൈനിലൂടെ ഇതുപ്രകാരം കൂടുതൽ എളുപ്പത്തിൽ പൂർത്തിയാക്കാം. ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയോ മെട്രാഷ് 2 ആപ്പ് വഴിയോ ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.
നടപടിക്രമങ്ങൾ:
- ആഭ്യന്തര മന്ത്രാലയത്തിന്റെ ഇ-സേവന പോർട്ടലിലേക്ക് സ്മാർട്ട് കാർഡ് ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
- ആവശ്യമായ സേവനം തെരഞ്ഞെടുക്കുക.(വ്യക്തിഗതം/ കമ്പനി)
- ട്രാഫിക് സർവിസസ്-വാഹനങ്ങൾ-വെഹിക്കിൾ എക്സിറ്റ് പെർമിറ്റ് എന്നിവയിൽ ക്ലിക്ക് ചെയ്യുക.
- വാഹന വിശദാംശങ്ങളുടെ ഭാഗത്ത് എക്സിറ്റ് പെർമിറ്റിന് അപേക്ഷിക്കുന്നതിനാവശ്യമായ വാഹനം തിരഞ്ഞെടുക്കുക.
- ഡ്രൈവർ വിശദാംശങ്ങൾ എന്നഭാഗത്ത് ഡ്രൈവർ ക്യു.ഐ.ഡി നമ്പർ നൽകി സ്ഥിരീകരിക്കുക.
- പെർമിറ്റ് വിശദാംശങ്ങൾ കോളത്തിൽ പെർമിറ്റ് കാലാവധി തെരഞ്ഞെടുക്കുക. പെർമിറ്റ് കാലയളവിന് അനുസരിച്ചായിരിക്കും ഫീസ്.
- ബാങ്ക് സ്ക്രീൻ പേജ് വഴി ഫീസ് അടക്കുക.
- മറ്റൊരു വാഹന എക്സിറ്റ് പെർമിറ്റിനായി ന്യൂ എൻട്രി ക്ലിക്ക് ചെയ്യുക.
ഫീസ്
ഒരു യാത്രക്കുള്ള എക്സിറ്റ് പെർമിറ്റിന് അഞ്ചു റിയാലാണ് ഫീസ്. മൂന്ന് മാസത്തിനുള്ളിൽ ഒന്നിലധികം യാത്ര ചെയ്യുന്നുവെങ്കിൽ 25 റിയാൽ ഫീസ് അടക്കാം.
ആറ് മാസത്തിനുള്ളിൽ ഒന്നിലധികം യാത്രക്ക് അഞ്ച് റിയാലും നൽകണം. ഈ സേവനം ഉപയോഗപ്പെടുത്തുന്നതിനായി ഉപയോക്താക്കൾക്ക് സ്മാർട്ട് കാർഡ് ഉണ്ടായിരിക്കണമെന്ന് ഹുകൂമി അറിയിച്ചു.
അതേസമയം, ആഭ്യന്തര മന്ത്രാലയത്തിന്റെ മെട്രാഷ് 2 ആപ്പ് വഴിയും എല്ലാ സമയവും ലഭ്യമായ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

