ഇന്ന് വമ്പിച്ച വാഹന ലേലം
text_fieldsദോഹ: 350ഉം 500ഉം റിയാൽ മുതൽ 95000 റിയാലിന്റെ ലെക്സസ് വരെ വാഹനങ്ങളുടെ വമ്പൻ ലേലവുമായി സുപ്രീം ജുഡീഷ്യറി കൗൺസിലിന്റെ ‘കോർട് മസാദ’. ഞായറാഴ്ച വൈകീട്ട് നാല് മുതൽ ഏഴു വരെയാണ് ഓൺലൈൻ ആപ്ലിക്കേഷനായ ‘കോർട് മസാദ’ ആപ്ലിക്കേഷൻ വഴി ലേലം നടക്കുന്നത്. സുപ്രീം ജുഡീഷ്യറി കൗൺസിലിന്റെ ഔദ്യോഗിക ലേല ആപ് ആണ് ‘കോർട് മസാദ’.
വിവിധ ബ്രാൻഡുകളിലുള്ള പഴയതും പുതിയതുമായ 107 വാഹനങ്ങളാണ് ലേലത്തിലുള്ളത്. ബി.എം.ഡബ്ല്യൂ, ടൊയോട്ട, നിസാൻ, മിറ്റ്സുബിഷി, ഹോണ്ട, ഫോഡ്, സിയറ്റ്, ഹ്യൂണ്ടായ്, കിയ ഉൾപ്പെടെ വമ്പൻ ബ്രാൻഡുകളുടെ വിവിധ മോഡലുകളിലെ വാഹനങ്ങൾ ലഭ്യമാണ്. എസ്.യു.വികൾ, ബാക്കപ്പ് കാറുകൾ എന്നിവ ലഭിക്കും.
ബിഡ് വില, കാറുകളുടെ അവസ്ഥ, മോഡൽ, നിർമാണ വർഷം എന്നിവയെ അടിസ്ഥാനമാക്കിയാണ് വില നിശ്ചയിച്ചത്. ലേലത്തിൽ പങ്കെടുക്കുന്നവർ ജുഡീഷ്യറി കൗൺസിലിന്റെ കോർട്ട് മസാദത്ത് എന്ന ആപ്പിൽ രജിസ്റ്റർ ചെയ്ത് 5,000 ഖത്തർ റിയാൽ സെക്യൂരിറ്റിയായി അടക്കണം.
ഏറ്റവും കുറഞ്ഞ ബിഡ് ഇൻക്രിമെന്റ് 500 ഖത്തർ റിയാലാണ്. ആപ് വഴിയാണ് എല്ലാ ലേലങ്ങളും നടത്തുന്നത്. ആപ് ഡൗൺലോഡ് ചെയ്ത് അക്കൗണ്ട് അംഗീകാരത്തിന് 24 മണിക്കൂർ വരെ സമയമെടുക്കും. ക്യൂ.ഐ.ഡിയും ഖത്തർ മൊബൈൽ നമ്പറും സഹിതമാണ് ആപ് വഴി രജിസ്റ്റർ ചെയ്യേണ്ടത്.
ലേലത്തിൽ വിജയിക്കുന്നവർ സന്ദേശം ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ആപ്പ് വഴി തന്നെ പണമടക്കണം. ഖത്തരി ലൈസൻസ് പ്ലേറ്റുകൾ, ആഡംബര വസ്തുക്കൾ, വീട്, കെട്ടിടങ്ങൾ ഉൾപ്പെടെ വസ്തുക്കൾ, തൊഴിലുപകരണങ്ങൾ, ക്ലാസിക് കാർ, ഫർണിച്ചർ ഉൾപ്പെടെ വസ്തുക്കളും ‘കോർട് മസാദ’ വഴി ലേലത്തിൽ വെക്കാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

