ലുലു ഹൈപ്പർമാർക്കറ്റിൽ വമ്പൻ ‘സെയിൽ’ പ്രമോഷൻ
text_fieldsദോഹ: മധ്യവേനൽ അവധിക്കാലവും ബലിപെരുന്നാളും വരവേൽക്കാനൊരുങ്ങുന്ന പ്രവാസികൾക്കും മറ്റും വിലക്കുറവിന്റെ മഹാമേളയൊരുക്കി ലുലു ഹൈപ്പർമാർക്കറ്റിൽ ‘സെയിൽ’ പ്രമോഷന് തുടക്കം. 20 ശതമാനം മുതൽ 70 ശതമാനംവരെ വിലക്കുറവുമായാണ് ജൂൺ 17 വരെ നീണ്ടുനിൽക്കുന്ന പ്രമോഷന് ലുലു ഹൈപ്പർമാർക്കറ്റിന്റെ മുഴുവൻ ബ്രാഞ്ചുകളിലും തുടക്കം കുറിച്ചത്. റെഡിമെയ്ഡ് വസ്ത്രങ്ങൾ, സാരി, ചുരിദാർ, പാദരക്ഷകൾ, ലേഡീസ് ബാഗ്, കുട്ടികൾക്കായുള്ള ഉൽപന്നങ്ങൾ, കളിപ്പാട്ടങ്ങൾ, വീട്ടുപകരണങ്ങൾ, സൺ ഗ്ലാസ് എന്നിങ്ങനെ നീണ്ടു കിടക്കുന്ന ‘സെയിൽ’ പ്രമോഷനിലെ വൈവിധ്യങ്ങൾ.
ബലിപെരുന്നാളിനും അവധിക്കുമായി നാട്ടിലേക്ക് യാത്രക്കൊരുങ്ങുന്നവർക്ക് കുറഞ്ഞ പണം മുടക്കിൽ വലിയ ഷോപ്പിങ്ങിനുള്ള അവസരമാണ് ലുലു ഒരുക്കുന്നത്. വർഷത്തെ ഏറ്റവും വലിയ ഷോപ്പിങ് സീസണിൽ എണ്ണമറ്റ ആനുകൂല്യങ്ങളുമായി ഉപഭോക്താക്കളെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നതായി ലുലു വക്താവ് അറിയിച്ചു. വൈവിധ്യമാർന്ന ഉൽപന്നങ്ങൾ ഡിസ്കൗണ്ടോടെ തന്നെ സ്വന്തമാക്കാൻ കഴിയുമെന്നും അറിയിച്ചു. അന്താരാഷ്ട്ര പ്രശസ്തമായ ബ്രാൻഡുകളും ‘സെയിൽ’ പ്രമോഷനിൽ ഇളവുകളോടെ ലഭിക്കും.
ഇതോടൊപ്പം ഉപഭോക്താക്കൾക്ക് ഒട്ടനവധി സമ്മാനങ്ങൾ ലഭിക്കുന്ന ‘ഷോപ് ആൻഡ് വിൻ’ പ്രമോഷനും ഉപയോഗപ്പെടുത്താവുന്നതാണ്. 50 റിയാൽ മുതലുള്ള ഷോപ്പിങ്ങിലൂടെ ഏത് ഉപഭോക്താവിനും ഷോപ് ആൻഡ് വിൻ മെഗാ ഡ്രോയിൽ പങ്കെടുക്കാം. പത്തു ലക്ഷം റിയാൽ കാഷ് പ്രൈസ്, ലുലു വൗച്ചർ, 10 ലക്ഷം ഹാപ്പിനസ് ലോയൽറ്റി പോയന്റ് എന്നിവയാണ് സമ്മാനങ്ങളായി കാത്തിരിക്കുന്നത്. ആഗസ്റ്റ് മൂന്ന വരെ ‘ഷോപ് ആൻഡ് വിൻ’ മെഗാ ഡ്രോ പ്രമോഷൻ തുടരും. ഷോപ്പിങ്ങിനു ശേഷം രജിസ്റ്റർ ചെയ്യുന്ന ഇ റാഫ്ൾ കൂപ്പൺ വഴിയാണ് മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയുക. ആഗസ്റ്റ് അഞ്ചിന് ഡി റിങ് ലുലു ഹൈപ്പർമാർക്കറ്റിൽ വിജയിയെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കും. ഉപഭോക്താക്കൾക്ക് ലുലു ഹാപ്പിനസ് ലോയൽറ്റി പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്ത് തെരഞ്ഞെടുത്ത ഉൽപന്നങ്ങൾക്ക് 10 ശതമാനം വരെ ഡിസ്കൗണ്ട് വാങ്ങാനും അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ലുലു സാമൂഹിക മാധ്യമ പേജുകൾ പിന്തുടരണമെന്നും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

