ഹുവായ് ഇന്റലിജന്റ് കൊളാബറേഷൻ
text_fieldsഹുവായ് ഇന്റലിജന്റ് കൊളാബറേഷൻ 'ഗ്ലോബൽ ബെസ്റ്റ്
ഡിസ്ട്രിബ്യൂഷൻ പാർട്ണർ' പുരസ്കാരം ഇന്റർടെക് ഗ്രൂപ്പിന്
സമ്മാനിക്കുന്നു
ദോഹ: ഹുവായ് ഇന്റലിജന്റ് കൊളാബറേഷന്റെ 'ഗ്ലോബൽ ബെസ്റ്റ് ഡിസ്ട്രിബ്യൂഷൻ പാർട്ണർ' അവാർഡ് ഖത്തറിലെ പ്രമുഖ ടെക്നോളജി വിതരണക്കാരായ ഇന്റർടെക് ഗ്രൂപ്പിന്. ചൈനയിലെ ഷാങ്ഹായിൽ നടന്ന 'ഹുവായ് കണക്ട് 2025' പരിപാടിയിൽ അവാർഡ് സ്വീകരിച്ചു. ഖത്തറിലുടനീളം ഹുവായ് ഇന്റലിജന്റ് കൊളാബറേഷൻ സൊല്യൂഷനുകൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഇന്റർടെക് വഹിക്കുന്ന പങ്കിനുള്ള അംഗീകാരമാണ് ഈ അവാർഡ്.
വിവിധ രാജ്യങ്ങളിലെ തലവന്മാരെയും ബിസിനസ് എക്സിക്യൂട്ടിവുകളെയും ഒരുമിച്ച് കൊണ്ടുവരുന്ന ഹുവായ് കണക്ട് ആഗോള കോൺഫറൻസിൽ സാങ്കേതിക രംഗത്തെ നവീകരണത്തെയും പുതിയ കണ്ടുപിടിത്തങ്ങളെയും കുറിച്ച് ചർച്ചകളും നടന്നു. മികച്ച പ്രകടനം കാഴ്ചവെച്ച ഹുവായുടെ പാർട്ണർമാരെയും ആദരിച്ചു.
ഖത്തറിലെ വിവിധ സംരംഭങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, കോർപറേറ്റ് -വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഹുവായിയുടെ ഐഡിയ ഹബ്, മറ്റ് ഇന്റലിജന്റ് കൊളാബറേഷൻ ഉൽപന്നങ്ങൾക്ക് വലിയ സ്വീകാര്യത നേടാൻ ഇന്റർടെക് ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ സഹായിച്ചു. ഹുവായ് ഐഡിയ ഹബ് ഒരു നൂതന ഡിജിറ്റൽ കൊളാബറേഷൻ സൊല്യൂഷനും പുതിയകാലത്ത് സ്മാർട്ട് ജോലിസ്ഥലങ്ങളിലെ പ്രധാന സഹായിയുമാണെന്ന് ഹുവായ് കണക്ട് ചടങ്ങിൽ പങ്കെടുത്ത ഇന്റർടെക് ഗ്രൂപ് സീനിയർ ചീഫ് ഓപറേറ്റിങ് ഓഫിസർ എൻ.കെ. അഷ്റഫ് പറഞ്ഞു.
ഈ അവാർഡ് ഹുവായിയുമായുള്ള ശക്തമായ സഹകരണത്തെയും ഖത്തറിലെ നവീകരണത്തോടും ഉപഭോക്താക്കൾക്ക് മികച്ച ഉൽപന്നങ്ങൾ ലഭ്യമാക്കുന്നതിൽ ഞങ്ങളുടെ പ്രതിബദ്ധതയെയും പ്രതിഫലിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഹുവായ്, ഹോണർ, ഷിയോമി, വിവോ തുടങ്ങിയ ടെക്നോളജി ബ്രാൻഡുകളുടെ എക്സ് ക്ല്യൂസിവ് വിതരണക്കാരാണ് ഇന്റർടെക് ഗ്രൂപ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

