ദോഹ: ജീവിത ശൈലിയില്‍ മാറ്റം വരുത്തി മാത്രമേ ഹൃദ്രോഗം പ്രതിരോധിക്കാനാവുകയുള്ളൂവെന്നും ഓരോരുത്തരും കഴിയാവുന്ന ശാരീരിക വ്യായാമങ്ങളിലേര്‍പ്പെടണമെന്നും ഇന്ത്യന്‍ കമ്യൂണിറ്റി ബനവലൻറ് ഫോറം വൈസ് പ്രസിഡൻറ് പി. എന്‍. ബാബുരാജന്‍. ലോക ഹൃദയദിനത്തോടനുബന്ധിച്ച് മീഡിയ പ്ലസ,് ജര്‍മന്‍ ഫിറ്റ്‌നസ് സെൻറര്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ നടന്ന ബോധവത്കരണ കാമ്പയിന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുപ്രധാന ആരോഗ്യ പ്രശ്‌നമായി ഹൃദ്രോഗം മാറിയിരിക്കുന്നുവെന്നും ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിലുള്ള നിരന്തര ബോധവല്‍ക്കരണത്തിലൂടെ മാത്രമേ ക്രിയാത്മകമായി പ്രതിരോധിക്കാനാവുകയുള്ളൂവെന്നും മുഖ്യ പ്രഭാഷണം നിര്‍വഹിച്ച ജര്‍മന്‍ ഫിറ്റ്‌നസ് സെൻറര്‍ മാനേജര്‍ രജനീഷ് നായര്‍ പറഞ്ഞു. ആരോഗ്യകരമായ ജീവിത ശൈലി, ഭക്ഷണക്രമത്തില്‍ മാറ്റം, ശരീര ഭാരം ആനുപാതികമായി നിലനിര്‍ത്തുക, പുകവലി നിര്‍ത്തുക, മദ്യം വര്‍ജ്ജിക്കുക തുടങ്ങിയവയെല്ലാം ഹൃദ്രോഗത്തിനടിമപ്പെടാതിരിക്കാന്‍ സഹായിക്കും. നസീം അല്‍ റബീഹ് മെഡിക്കല്‍ സെൻറര്‍ സി.ഇ.ഒ. ഷാനവാസ് ബാബു സംസാരിച്ചു. വ്യായാമരഹിതമായ ജീവിതം രോഗങ്ങളെ മാടി വിളിക്കുകയാെണന്ന് അേദ്ദഹം പറഞ്ഞു. മീഡിയ പ്ലസ് സി.ഇ.ഒ. ഡോ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Oct 2018 7:24 AM GMT Updated On
date_range 2019-04-04T09:30:00+05:30‘ജീവിത ശൈലി മാറ്റൂ, ഹൃദ്രോഗം പ്രതിരോധിക്കൂ’
text_fieldsNext Story