സാമൂഹിക പ്രവണതകൾ എങ്ങനെ? പഠനം തുടങ്ങി
text_fieldsദോഹ: ഖത്തറിലെ സാമൂഹിക പ്രവണതകൾ സംബന്ധിച്ച് പഠനം തുടങ്ങി. പഠനത്തിെൻറ ആദ്യ സെഷന് ഖത്തര്‍ നാഷനല്‍ റിസര്‍ച്ച് ഫണ്ടിെൻറ സഹായത്തോടെ ദോഹ ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്രാജ്വേറ്റ് സ്റ്റഡീസാണ് ആരംഭിച്ചത്. ദോഹ ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്രാജ്വേറ്റ് സ്റ്റഡീസിലെ അധ്യാപക ജീവനക്കാരുടെ നേതൃത്വത്തിലാണ് പഠനം. സിദ്റ മെഡിസിന്, യൂനിവേഴ്സിറ്റി ഓഫ് കാൻറര്‍ബറി എന്നിവയുമായി സഹകരിച്ചാണ് പഠനം നടത്തുന്നത്. ഖത്തരി പൗരന്മാരുടെയും ഖത്തറില്‍ താമസിക്കുന്നവരുടെയും സാമൂഹിക മനോഭാവം, വ്യക്തിഗത മൂല്യങ്ങള്‍, ആരോഗ്യഫലങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് മൂന്നുവര്‍ഷത്തെ പഠനം നടത്തുന്നതെന്ന് ദോഹ ഇൻസ്റ്റിറ്റ്യൂട്ടിലെ സോഷ്യല്‍ സൈക്കോളജി അസിസ്റ്റൻറ് പ്രഫസര്‍ ഡോ. ഡയല ഹവി പറഞ്ഞു.
മനഃശാസ്ത്രപരമായ പ്രശ്നങ്ങള്‍, സാമൂഹിക മനോഭാവങ്ങള്‍, പെരുമാറ്റം എന്നിവയുടെ സ്വഭാവവും എന്നിവയെക്കുറിച്ച് പദ്ധതിയിലൂടെ അറിയാനാവുമെന്ന് ഡോ. ഹവി പറഞ്ഞു. അടിയന്തര ശ്രദ്ധയും ഇടപെടലും ആവശ്യമുള്ള മേഖലകള്‍ തിരിച്ചറിയുന്നതിനും വിജയകരമായ മാനസിക തന്ത്രങ്ങള്‍, പൊതുനയങ്ങള്‍, സാമൂഹിക ഇടപെടലുകള്‍ എന്നിവ നടപ്പാക്കുന്നതിന് പഠന ഫലങ്ങള്‍ ഉപയോഗപ്പെടുത്തുമെന്ന് പ്രഫ. ഡയല ഹവി സൂചിപ്പിച്ചു. ഒരേ വ്യക്തികളെ മൂന്നു വര്‍ഷക്കാലം നിരീക്ഷിക്കുന്നതിനാല്‍ മൂല്യങ്ങളിലും ചെറുതും വലുതുമായ മാറ്റങ്ങള്‍ തിരിച്ചറിയാനും പദ്ധതിക്ക് സാധിക്കുമെന്ന് അവര്‍ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

