Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവീ​ടു​ക​ളു​ടെ ഉ​യ​രം ...

വീ​ടു​ക​ളു​ടെ ഉ​യ​രം വ​ർ​ധി​പ്പി​ക്കാം, റൂ​മു​കൾ കൂ​ട്ടാം

text_fields
bookmark_border
വീ​ടു​ക​ളു​ടെ ഉ​യ​രം  വ​ർ​ധി​പ്പി​ക്കാം,  റൂ​മു​കൾ കൂ​ട്ടാം
cancel

ദോ​ഹ: സ്വ​ദേ​ശി​ക​ൾ​ക്ക് വീ​ടു​നി​ർ​മ്മാ​ണ​ത്തി​ൽ പാ​ലി​ക്കേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ളി​ൽ അ​യ​വ് വ​രു​ത്തി മു​നി​സി​പ്പാ​ലി​റ്റി പ​രി​സ്​​ഥി​തി മ​ന്ത്രാ​ല​യം. മ​ന്ത്രാ​ല​യ​ത്തിെ​ൻ​റ പു​തി​യ തീ​രു​മാ​ന​മ​നു​സ​രി​ച്ച് നി​ർ​മ്മി​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന വീ​ടു​ക​ളു​ടെ ഉ​യ​രം 35 ശ​ത​മാ​നം മു​ത​ൽ 70 ശ​ത​മാ​നം വ​രെ വ​ർ​ധി​പ്പി​ക്കാ​വു​ന്ന​താ​ണ്. രാ​ജ്യ​ത്തെ അം​ഗീ​കൃ​ത ക​ൺ​സ​ൾ​ട്ടിം​ഗ് ക​മ്പ​നി​ക​ൾ​ക്കാ​യി മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള ബി​ൽ​ഡിം​ഗ് പെ​ർ​മി​റ്റ് കോം​പ്ല​ക്സ്​ സം​ഘ​ടി​പ്പി​ച്ച ശി​ൽ​പ​ശാ​ല​യി​ലാ​ണ് കെ​ട്ടി​ട നി​ർ​മ്മാ​ണ രം​ഗ​ത്തെ പു​തി​യ നി​ർ​ദേ​ശ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ട​ത്. ഖ​ത്ത​റിെ​ൻ​റ സ​മ​ഗ്ര ന​ഗ​രാ​സൂ​ത്ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണി​ത്.

സ്വ​ദേ​ശി​ക​ൾ​ക്ക് കൂ​ടു​ത​ൽ പ്ര​യോ​ജ​ന​പ്പെ​ടു​ന്ന​താ​ണ് പു​തി​യ തീ​രു​മാ​ന​ങ്ങ​ളെ​ന്ന് ബി​ൽ​ഡിം​ഗ് പെ​ർ​മി​റ്റ്സ്​ കോം​പ്ല​ക്സി​ൽ നി​ന്നു​ള്ള എ​ഞ്ചി​നി​യ​ർ ഹ​സ​ൻ അ​ൽ അ​ദ്ഹ​മി ശി​ൽ​പ​ശാ​ല​യി​ൽ പ​റ​ഞ്ഞു. പു​തി​യ നി​ർ​ദേ​ശ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ശി​ൽ​പ​ശാ​ല​യി​ൽ വി​ശ​ദീ​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. താ​മ​സി​ക്കാ​നു​ള്ള കെ​ട്ടി​ട​ത്തിെ​ൻ​റ മേ​ൽ​ക്കൂ​ര​യു​ടെ ഉ​യ​രം വ​ർ​ധി​പ്പി​ക്കാ​ൻ സാ​ധി​ക്കു​ന്ന​തോ​ടൊ​പ്പം, റൂ​മു​ക​ളു​ടെ എ​ണ്ണ​വും വീ​ടിെ​ൻ​റ വി​സ്​​തൃ​തി​യും വ​ർ​ധി​പ്പി​ക്കാ​നും അ​നു​മ​തി​യാ​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​ത് അ​യ​ൽ​വാ​സി​ക​ളെ കൂ​ടി പ​രി​ഗ​ണി​ച്ച് കൊ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നും ബി​ൽ​ഡിം​ഗ് പെ​ർ​മി​റ്റ്സ്​ കോം​പ്ല​ക്സ്​ വ്യ​ക്ത​മാ​ക്കു​ന്നു. പു​തി​യ കെ​ട്ടി​ട നി​ർ​മ്മാ​ണ നി​ർ​ദേ​ശ​ങ്ങ​ൾ സ്വ​ദേ​ശി​ക​ൾ​ക്ക് ഏ​റെ പ്ര​യോ​ജ​ന​പ്ര​ദ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newshousing
News Summary - housing -qatar-gulf news
Next Story