വീട്ടമ്മമാർ ഉദ്ഘടകരായി; രുചിപ്പെരുമയുമായി കാലിക്കറ്റ് ഷെഫ്
text_fieldsകാലിക്കറ്റ് ഷെഫ് റസ്റ്റാറന്റ് ഉദ്ഘാടനം ഖത്തർ
സന്ദർശനത്തിനെത്തിയ വീട്ടമ്മമാർ നിർവഹിക്കുന്നു
ദോഹ: അന്താരാഷ്ട്ര വനിത ദിനത്തിൽ വേറിട്ട മാതൃകയിയിൽ ഉദ്ഘാടനം നിർവഹിച്ച് കാലിക്കറ്റ് ഷെഫ് റസ്റ്റാറന്റ് ഖത്തറിലും പ്രവർത്തനമാരംഭിച്ചു. ‘ഫോർ മൈ ലൗ’ അതിഥികളായി ഖത്തറിലെ ഭർത്താക്കൻമാർക്കരികിലെത്തിയ 13 വീട്ടമ്മമാർ ഒന്നിച്ചുചേർന്ന് നാട മുറിച്ചുകൊണ്ടാണ് രുചിയുടെ പുതുകേന്ദ്രമായ ‘കാലിക്കറ്റ് ഷെഫ്’ റസ്റ്റാറന്റിന് തുടക്കം കുറിച്ചത്.
ഉദ്ഘാടന ശേഷം, ഐ.സി.സി പ്രസിഡന്റ് എ.പി മണികണ്ഠനും മറ്റ് അതിഥികൾക്കുമൊപ്പം കേക്ക് മുറിച്ച് മധുരം പങ്കുവെച്ചും അവർ തുടക്കത്തിന് നായികമാരായി. ‘എവരി ഡിഷ് ഹാസ് എ സ്റ്റോറി’ എന്ന ശീർഷകത്തിൽ കൊതിയൂറും വിഭവങ്ങൾക്കൊപ്പം സ്നേഹത്തിന്റെ കഥകൾ കൂടി പങ്കുവെച്ചാണ് കാലിക്കറ്റ് ഷെഫ് നജ്മ സ്ട്രീറ്റിൽ തുറന്നത്.
350 പേർക്ക് ഇരിക്കാവുന്ന കൺവെൻഷൻ ഹാൾ, ബിസിനസ് മീറ്റിങ് ഏരിയ, ഔട്ട് ഡോർ കാറ്ററിങ്, പാർട്ടി ഹാൾ, സൗജന്യ കാർ പാർക്കിങ് എന്നിവ ഇരു നിലകളിലായുള്ള റസ്റ്റാറൻറിെൻറ പ്രത്യേകതയാണ്.
കേരളീയ ഭക്ഷണങ്ങൾ തനത് രുചികളോടെ ആസ്വദിക്കാം എന്നതാണ് കാലിക്കറ്റ് ഷെഫ് റസ്റ്റാറൻറിെൻറ പ്രത്യേകത. ഇതിനൊപ്പം ഇന്ത്യൻ, അറബിക് ഭക്ഷണ ഇനങ്ങളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

