മടങ്ങിയെത്തുന്നവർക്കുള്ള ഹോട്ടൽ ക്വാറൻറീൻ പാക്കേജുകൾ ഒക്ടോബർ 31 വരെ നീട്ടി
text_fieldsദോഹ: ഇന്ത്യ അടക്കമുള്ള കോവിഡ്-19 അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിലുൾപ്പെടാത്ത രാജ്യങ്ങളിൽനിന്നും ഖത്തറിലെത്തുന്നവർക്കുള്ള ഹോട്ടൽ ക്വാറൻറീൻ പാക്കേജുകൾ ഒക്ടോബർ 31 വരെ നീട്ടിയതായി ഡിസ്കവർ ഖത്തർ അറിയിച്ചു. ഇതോടെ വിദേശത്തുനിന്നും ക്യു.ഐ.ഡി ഉള്ളവർക്കും സ്വദേശികൾക്കും ക്വാറൻറീൻ പാക്കേജുകൾ ഖത്തർ എയർവേസിെൻറ ഡിസ്കവർ ഖത്തറിലൂടെ ഒക്ടോബർ 31 വരെ ഹോട്ടൽ റൂമുകൾ ബുക്ക് ചെയ്യാൻ സാധിക്കും.
മടങ്ങിയെത്തുന്നവർക്കുള്ള ഹോട്ടൽ ക്വാറൻറീൻ പാക്കേജുകൾ ഒക്ടോബർ 31 വരെ നീട്ടിനേരത്തേ സെപ്റ്റംബർ 15 വരെയായിരുന്നു ബുക്കിങ് സ്വീകരിച്ചിരുന്നത്. ഖത്തറിലേക്ക് മടങ്ങാനായി ക്യു.ഐ.ഡി ഉള്ളവർ ഹോട്ടൽ റൂം ബുക്ക് ചെയ്യുന്നതിന് മുമ്പായി എക്സപ്ഷണൽ എൻട്രി പെർമിറ്റിന് അപേക്ഷിക്കുകയും പെർമിറ്റ് കരസ്ഥമാക്കുകയും ചെയ്തിരിക്കണം. കോവിഡ്-19 അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽനിന്നുള്ളവർ ഏഴു ദിവസം നിർബന്ധമായും ഹോട്ടൽ ക്വാറൻറീനിൽ കഴിയണമെന്നാണ് നിർദേശം. 1950 റിയാൽ മുതൽ 6168 റിയാൽ വരെയാണ് നിലവിൽ ഹോട്ടൽ റൂമുകളുടെ നിരക്ക്. 16 ഹോട്ടലുകളാണ് ക്വാറൻറീന് വേണ്ടി സജ്ജമാക്കിയിരിക്കുന്നത്.

