ഹോട്ടൽ ക്വാറൻറീൻ റദ്ദാക്കൽ: പണം 14 ദിവസത്തിനകം തിരിച്ചു നൽകും
text_fieldsദോഹ: ഖത്തറിൽ റദ്ദാക്കിയ ഹോട്ടൽ ക്വാറൻറീൻ പാക്കേജിെൻറ മുഴുവൻ തുകയും 14 ദിവസത്തിനകം തിരികെ നൽകുമെന്ന് ഖത്തർ എയർവേസ്. റദ്ദാക്കിയ വെൽക്കം ഹോം ബുക്കിങ്ങുകളുടെ തുടർനടപടികൾ സ്വീകരിക്കുന്നത് ആരംഭിച്ചതായും ഖത്തർ എയർവേസ്സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. നിലവിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്നുവരുന്ന എല്ലാവർക്കും ഖത്തറിൽ 10 ദിവസം ക്വാറൻറീൻ നിർബന്ധമാക്കിയിട്ടുണ്ട്. നേരത്തേ ഇത് ഏഴു ദിവസമായിരുന്നു. പുതിയ ചട്ടങ്ങൾ നിലവിൽവന്നതോടെ നേരത്തേ ബുക്ക് ചെയ്ത ഹോട്ടൽ ക്വാറൻറീൻ തനിയെ റദ്ദായിരുന്നു. ഇതിെൻറ തുകയാണ് 14 ദിവസത്തിനുള്ളിൽ തിരിച്ചുനൽകുമെന്ന് കമ്പനി അറിയിച്ചിരിക്കുന്നത്.
കോവിഡ്-19 കേസുകൾ വർധിച്ചതിനെ തുടർന്നാണ് ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പീൻസ്, നേപ്പാൾ എന്നിവിടങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് പുതിയ നിബന്ധനകൾ ഏർപ്പെടുത്തിയത്. ഇതിന് മുമ്പുള്ള ക്വാറൻറീൻ പാക്കേജ് ബുക്കിങ്ങുകളാണ് ഡിസ്കവർ ഖത്തർ റദ്ദാക്കിയത്. വാക്സിനെടുത്തവരും ക്വാറൻറീൻ വ്യവസ്ഥ അനുസരിക്കാൻ ബാധ്യസ്ഥരാണ്. ഇതോടൊപ്പം യാത്ര പുറപ്പെടുന്നതിന് മുമ്പ് 48 മണിക്കൂറിനുള്ളിലെടുത്ത പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റും യാത്രക്ക് ആവശ്യമാണ്.
പുതിയ യാത്ര നിബന്ധനകൾ ഏപ്രിൽ 29 മുതലാണ് പ്രാബല്യത്തിൽ വന്നത്. നേരത്തേ ഹോട്ടൽ ക്വാറൻറീൻ ബുക്ക് ചെയ്യുകയും ഏപ്രിൽ 29ന് ദോഹ സമയം രാത്രി 12ന് ശേഷം ഖത്തറിൽ എേത്തണ്ടവരുമാണെങ്കിൽ അവർക്ക് നാട്ടിൽനിന്ന് വിമാനം കയറുന്നതിന് മുേമ്പ നിലവിലുള്ള ബുക്കിങ് കാൻസൽ ചെയ്തതായ അറിയിപ്പ് ലഭിച്ചിരിക്കും. ഇ-മെയിലിലെ നിർദേശപ്രകാരം പുതിയ ബുക്കിങ് നടത്തണം. ബുക്കിങ് കാൻസലായവർക്ക് മുഴുവൻ തുകയും റീഫണ്ട് ലഭിക്കും. ഇവർക്കാണ് മുഴുവൻ തുകയും 14 പ്രവൃത്തി ദിവസത്തിനുള്ളിൽ മടക്കിക്കിട്ടുക.
ഏപ്രിൽ 28നോ അതിന് മുേമ്പാ എത്താനുള്ള ഡിസ്കവർ ഖത്തർ വൗച്ചർ യാത്രക്ക് സാധുവായിരുന്നു. ആ സമയം ഖത്തറിൽ എത്തിയവർക്ക് ദോഹ വിമാനത്താവളത്തിൽ ബുക്കിങ്ങിലോ ക്വാറൻറീൻ സംബന്ധമായോ ഉള്ള മാറ്റങ്ങൾ ഡിസ്കവർ ഖത്തർ അറിയിച്ചിരുന്നു. ഇത്തരക്കാർ ബുക്ക് െചയ്യുേമ്പാഴുള്ള ഹോട്ടൽ തുകയെക്കാൾ കൂടുതൽ പണം അടേക്കണ്ടിയിരുന്നില്ല. ഇനിമുതലുള്ള എല്ലാ പുതിയ ഹോട്ടൽ ക്വാറൻറീൻ ബുക്കിങ്ങുകളും ഖത്തറിെൻറ പുതിയ യാത്രാചട്ടങ്ങൾക്കനുസരിച്ചായിരിക്കണം വേണ്ടത്. വരുന്നവർ 10 ദിവസം ഹോട്ടൽ ക്വാറൻറീനിൽ കഴിയണം.
നാട്ടിൽനിന്നുള്ള ബോർഡിങ്ങിന് മുമ്പ് ഇതനുസരിച്ചുള്ള ക്വാറൻറീൻ ഹോട്ടൽ വൗച്ചർ കാണിച്ചിരിക്കണം. ഇവർ പുതിയ ബുക്കിങ്ങാണ് നടത്തേണ്ടേത്. 10 ദിവസത്തെ പുതിയ ഹോട്ടൽ ക്വാറൻറീനിനായി മൂന്ന്, നാല്, അഞ്ച് സ്റ്റാർ ഹോട്ടലുകളിലായി 45 വ്യത്യസ്ത പാക്കേജുകളാണുള്ളത്. 3,500 റിയാൽ (ഏകദേശം 70,000 രൂപ) മുതൽ 8,500 റിയാൽ (ഏകദേശം 1.68 ലക്ഷം രൂപ) വരെയാണ് ഇതിെൻറ നിരക്ക്. രണ്ടാൾക്ക് ഒരുമിച്ച് ഒരു സൗകര്യം ഉപയോഗിക്കാനാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.