'ഹോട്ട് എൻ കൂൾ' ദേശീയ ദിനാഘോഷം
text_fieldsദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഹോട്ട് എൻ കൂൾ നേതൃത്വത്തിൽ നടത്തിയ കാർ റാലി
ദോഹ: ഖത്തറിലെ പ്രമുഖ റസ്റ്റാറൻറ് ഗ്രൂപ്പായ 'ഹോട്ട് എൻ കൂളി'െൻറ നേതൃത്വത്തിൽ ദേശീയദിനം ആഘോഷിച്ചു. കാർ റാലി, രക്തദാന ക്യാമ്പ് തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികളാണ് ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയത്. ഖത്തറിെൻറ ദേശീയപതാകയും മനോഹരമായ സ്റ്റിക്കറുകളുംകൊണ്ട് അലങ്കരിച്ച ധാരാളം ഡെലിവറി കാറുകൾ അണിനിരന്നതായിരുന്നു വർണാഭമായ റാലി. സൽവാ റോഡിൽനിന്ന് തുടങ്ങി ഇൻഡസ്ട്രിയൽ ഏരിയ, എഫ് റിങ്, ഓൾഡ് എയർപോർട്ട്, സി റിങ്, അൽഖീസ, ലുസൈൽ തുടങ്ങിയ തെരുവുകളിലൂടെ ദൃശ്യവിരുന്നൊരുക്കി മുഐദറിലാണ് റാലി സമാപിച്ചത്. ആഘോഷ പരിപാടികളുടെ ഭാഗമായി, ഹമദ് ബ്ലഡ് ഡോണേഴ്സ് സെൻററിെൻറ സഹകരണത്തോടെ ചൊവ്വാഴ്ചയാണ് രക്തദാന ക്യാമ്പ്.

