ഇന്നുമുതൽ ചൂടേറിയ ദിനങ്ങൾ
text_fieldsദോഹ: വേനൽക്കാലത്തെ ഏറ്റവും ചൂടേറിയ, ജംറത്ത് അൽ ഖൈസ് സീസൺ ബുധനാഴ്ച ആരംഭിക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസ് എക്സിക്യൂട്ടിവ് ഡയറക്ടർ എൻജിനീയർ ഫൈസൽ അൽ അൻസാരി പറഞ്ഞു. ഈ സീസൺ 39 ദിവസം നീണ്ടുനിൽക്കും.
ഈ സമയത്ത് സീസണിലെ ഏറ്റവും ഉയർന്ന താപനില അനുഭവപ്പെട്ടേക്കാം, ചില സ്ഥലങ്ങളിൽ 50 ഡിഗ്രി വരെ താപനില ഉയരുമെന്നും അദ്ദേഹം ആവർത്തിച്ചു.
ഗൾഫ് മേഖലയിൽ ഹുമിഡിറ്റിയുടെ അളവ് ഈ കാലയളവിൽ ഉയരും. ഈ സീസണിൽ പകൽ സമയം കുറവായിരിക്കുകയും രാത്രി സമയം കൂടുതൽ നീണ്ടുനിൽക്കുകയും ചെയ്യും. ഈന്തപ്പന വിളവെടുപ്പിന് അനുകൂലമായ സമയമാണിത്. സുഹൈൽ നക്ഷത്രത്തിന്റെ ഉദയത്തോടെ സീസൺ അവസാനിക്കുമന്നും അൽ അൻസാരി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

