Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightബ​ന്ദി മോ​ച​നം;...

ബ​ന്ദി മോ​ച​നം; ഖ​ത്ത​റി​ന് ന​ന്ദി പ​റ​ഞ്ഞ് അ​മേ​രി​ക്ക

text_fields
bookmark_border
US President Joe Biden, United Nations Secretary General Antonio Guterres
cancel
camera_alt

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​ൻ, ഐ​ക്യ​രാ​ഷ്ട്ര​സ​ഭ

സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്റോ​ണി​യോ ഗു​ട്ടെ​റ​സ്

ദോ​ഹ: അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ഖ​ത്ത​റി​ന്റെ ന​യ​ത​ന്ത്ര വി​ജ​യ​ത്തി​ന്റെ അ​ട​യാ​ള​മാ​യി അ​മേ​രി​ക്ക​ൻ ബ​ന്ദി​ക​ളു​ടെ മോ​ച​നം. ഗ​സ്സ​യി​ൽ ഹ​മാ​സ് ബ​ന്ദി​ക​ളാ​ക്കി​യ സം​ഘ​ത്തി​ൽ​നി​ന്ന് ര​ണ്ടു പേ​രു​ടെ മോ​ച​ന​ത്തി​ന് അ​മേ​രി​ക്ക​യും ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യും ഉ​ൾ​പ്പെ​ടെ ഖ​ത്ത​റി​ന് ന​ന്ദി അ​റി​യി​ച്ചു.

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​ൻ, ഖ​ത്ത​റി​ലെ അ​മേ​രി​ക്ക​ൻ അം​ബാ​സ​ഡ​ർ ടി​മ്മി ടി. ​ഡേ​വി​സ്, ഐ​ക്യ​രാ​ഷ്ട്ര​സ​ഭ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്റോ​ണി​യോ ഗു​ട്ടെ​റ​സ് എ​ന്നി​വ​രാ​ണ് ഖ​ത്ത​റി​ന്റെ ഇ​ട​പെ​ട​ലി​ന് ന​ന്ദി അ​റി​യി​ച്ച​ത്. 59 വ​യ​സ്സു​ള്ള അ​മ്മ ജൂ​ഡി​ത് താ​യ് റാ​ന​ൻ, 17 വ​യ​സ്സു​കാ​രി മ​ക​ൾ ന​താ​ലി എ​ന്നി​വ​രെ​യാ​ണ് മാ​നു​ഷി​ക വ​ശം പ​രി​ഗ​ണി​ച്ച് ഹ​മാ​സ് ക​ഴി​ഞ്ഞ ദി​വ​സം മോ​ചി​പ്പി​ച്ച​ത്.

ഖ​ത്ത​റി​ന്റെ അ​ഭ്യ​ർ​ഥ​ന​യെ തു​ട​ർ​ന്ന് മോ​ചി​പ്പി​ച്ച​താ​യി ഹ​മാ​സ് വ​ക്താ​വ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. പി​ന്നാ​ലെ, അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​നും ഖ​ത്ത​റി​ന്റെ ഇ​ട​പെ​ട​ലി​ന് ന​ന്ദി അ​റി​യി​ച്ചു. ‘എ​ക്സി​ൽ’ പ്ര​സി​ഡ​ന്റി​ന്റെ ​പോ​സ്റ്റ് പ​ങ്കു​വെ​ച്ചാ​ണ് ഖ​ത്ത​റി​ലെ അ​മേ​രി​ക്ക​ൻ അം​ബാ​സ​ഡ​ർ ടി​മ്മി ഡേ​വി​സ് ന​ന്ദി അ​റി​യി​ച്ച​ത്.

ര​ണ്ട് അ​മേ​രി​ക്ക​ൻ പൗ​ര​ന്മാ​രു​ടെ മോ​ച​ന​ത്തി​ൽ പ​ങ്കു​വ​ഹി​ച്ച ഖ​ത്ത​റി​ന്റെ ഇ​ട​പെ​ട​ലി​ന് ന​ന്ദി​യും അ​ഭി​ന​ന്ദ​ന​വും അ​റി​യി​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. മേ​ഖ​ല​യി​ൽ സം​ഘ​ർ​ഷം വ്യാ​പി​ക്കു​ന്ന​ത് ത​ട​യാ​നും ന​യ​ത​ന്ത്ര ഇ​ട​പെ​ട​ലി​നു​മാ​യി ഖ​ത്ത​ർ വ​ഹി​ക്കു​ന്ന പ​ങ്കി​നെ അ​ഭി​ന​ന്ദി​ച്ചു​ കൊ​ണ്ട് വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞ അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ആ​ന്റ​ണി ബ്ലി​ങ്ക​ന്റെ വാ​ക്കു​ക​ളും അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ചു. അ​ന്താ​രാ​ഷ്​​ട്ര വി​ഷ​യ​ങ്ങ​ളി​ൽ മ​ധ്യ​സ്ഥ​ത​യു​മാ​യി ഇ​ട​പെ​ടു​ന്ന ഖ​ത്ത​റി​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലെ ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ ഉ​ദാ​ഹ​ര​ണ​മാ​ണ് ഈ ​സം​ഭ​വം. ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​യി​രു​ന്നു റ​ഷ്യ​ൻ ക​സ്റ്റ​ഡി​യി​ലു​ള്ള നാ​ലു യു​ക്രെ​യ്ൻ കു​ട്ടി​ക​ളു​ടെ മോ​ച​നം മോ​സ്കോ​യി​ലെ ഖ​ത്ത​ർ എം​ബ​സി വ​ഴി സാ​ധ്യ​മാ​ക്കി​യ​ത്.

ഐ​ക്യ​രാ​ഷ്ട്ര​സ​ഭ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്റോ​ണി​യോ ഗു​ട്ടെ​റ​സ് അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​ക്ക് ന​ന്ദി അ​റി​യി​ച്ചു. അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ആ​ന്റ​ണി ബ്ലി​ങ്ക​ൻ ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ റ​ഹ്മാ​ൻ ആ​ൽ​ഥാ​നി​യെ ഫോ​ണി​ൽ വി​ളി​ച്ച് ബ​ന്ദി​മോ​ച​ന​ത്തി​ലെ ഇ​ട​പെ​ട​ലി​ന് ന​ന്ദി അ​റി​യി​ച്ചു. അ​മേ​രി​ക്ക​യു​മാ​യും മ​റ്റ് അ​ന്താ​രാ​ഷ്ട്ര പ​ങ്കാ​ളി​ക​ളു​മാ​യും സ​ഹ​ക​രി​ച്ച് കൂ​ടു​ത​ൽ ബ​ന്ദി​ക​ളു​ടെ മോ​ച​ന​ത്തി​നാ​യു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ഇ​റാ​ൻ-​അ​മേ​രി​ക്ക ത​ട​വു​കാ​രു​ടെ മോ​ച​ന​ത്തി​ലും അ​ഫ്ഗാ​നി​ലെ ഇ​ട​പെ​ട​ലി​ലും ഉ​ൾ​പ്പെ​ടെ ഖ​ത്ത​റി​ന്റെ ന​യ​ത​ന്ത്ര വി​ജ​യ​ങ്ങ​ൾ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.


ഖ​ത്ത​റി​ലെ അ​മേ​രി​ക്ക​ൻ അം​ബാ​സ​ഡ​റു​ടെ എ​ക്സ് പോ​സ്റ്റ്



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World NewsQatarhostage releaseUnited States Of America
News Summary - hostage release; America thanks Qatar
Next Story