ആശുപത്രിയും, വീടുകളും; കൊസോവോയിൽ ഖത്തറിന്റെ വികസനപദ്ധതികൾ
text_fieldsഖത്തർ ചാരിറ്റി നേതൃത്വത്തിൽ കൊസോവോയിൽ ആരംഭിച്ച ദോഹ മെഡിക്കൽ എമർജൻസി സെന്റർ
ദോഹ: ആശുപത്രിയും താമസകേന്ദ്രങ്ങളും ഇസ്ലാമിക് സെന്ററും കുടിവെള്ളപദ്ധതികളുമായി കൊസോവോയിൽ ഖത്തർ ചാരിറ്റിയുടെ ജീവകാരുണ്യ സഹായങ്ങൾ. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ ഖത്തർ ചാരിറ്റി സി.ഇ.ഒ യൂസുഫ് ബിൻ അഹ്മദ് അൽ കുവാരി ഉദ്ഘാടനം നിർവഹിച്ചു. കൊസോവോയിലെ ഖത്തർ അംബാസഡർ ജാബിർ ബിൻ അലി അൽദോസരി, കൊസോവോ പ്രധാനമന്ത്രി അൽബിൻ കുർതി ഉൾപ്പെടെ പ്രമുഖർ പങ്കെടുത്തു.
കൊസോവോയിലെ പൊഡ്യൂജിവ് സിറ്റിയിൽ ദോഹ എമർജൻസി മെഡിക്കൽ സെന്റർ, അപ്പാർട്മെന്റുകൾ ഉൾപ്പെടെ താമസ സൗകര്യങ്ങളുമായി റെസിഡൻഷ്യൽ കോംപ്ലക്സ്, ഖത്തർ ഇസ്ലാമിക് സെന്റർ, കുടിവെള്ള പദ്ധതി, അൽ യാഫി ഹെൽത്ത് സെന്റർ, പള്ളി എന്നിവ ഉൾപ്പെടെയാണ് ഖത്തർ ചാരിറ്റി കൊസോവോയിൽ പൂർത്തിയാക്കിയത്.
പ്രാഥമിക ചികിത്സ സൗകര്യം മുതൽ അത്യാധുനിക ആശുപത്രി സേവനം വരെ ഒരുക്കി മേഖലയുടെ വികസനത്തിൽ നിർണായക പങ്കുവഹിക്കുന്നതാണ് ഖത്തർ ചാരിറ്റി പദ്ധതിയെന്ന് പ്രധാനമന്ത്രി ആൽബിൻ കുർതി പറഞ്ഞു.
20,000ത്തോളം പേർക്ക് സേവനങ്ങൾ ഒരുക്കാൻ ശേഷിയോടെയാണ് ഇസ്ലാമിക് സെന്റർ നിർമാണം പൂർത്തിയാക്കിയത്. സാംസ്കാരിക കേന്ദ്രം, വിദ്യാഭ്യാസ സ്ഥാപനം തുടങ്ങിയവ ഉൾപ്പെടുന്നതാണ്. 33,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള റെസിഡൻഷ്യൽ കോംപ്ലക്സിൽ 40 വീടുകളും സ്കൂളും ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

