ലോകകപ്പ് മുന്നിൽകണ്ട് ഹോസ്പിറ്റാലിറ്റി എക്സിബിഷൻ
text_fields2019ലെ ഖത്തർ ഹോസ്പിറ്റാലിറ്റി ഫെസ്റ്റ്
ദോഹ: ഖത്തറിെൻറ ഓരോ ഒരുക്കങ്ങളിലുമുണ്ട് ലോകകപ്പിെൻറ ടച്ചുകൾ. പരിപാടികളും മേളകളും രാജ്യാന്തര ഫെസ്റ്റുകളും മുതൽ അടിസ്ഥാന സൗകര്യ വികസനത്തിൽ വരെ ലോകകപ്പുണ്ട്. വിശ്വമേളക്കായി ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നും അതിഥികളെത്തുേമ്പാൾ അവരെ സ്വീകരിക്കാനായി ഒരുങ്ങുന്ന ഹോട്ടലുകൾ, റസ്റ്റാറൻറുകൾ, കഫേ, വില്ലകൾ എന്നിവർക്കുള്ള തയാറെടുപ്പ് എന്ന നിലയിലാവും ഈ വർഷത്തെ ഐ.എഫ്.പി ഖത്തർ ആറാമത് ഹോസിപിറ്റാലിറ്റി മേള. നവംബർ ഒമ്പത് മുതൽ 11 വരെ നടക്കുന്ന പരിപാടിക്ക് ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻറർ വേദിയാവും. പ്രമുഖ അന്താരാഷ്ട്ര ഹോട്ടലുകള്‍, റസ്‌റ്റാറൻറുകള്‍, കഫേകള്‍ എന്നിവയുടെ വ്യാപാര മേളയും സമ്മേളനങ്ങളുമാണ് ഹോസ്പിറ്റാലിറ്റി ഖത്തര്‍ എക്‌സിബിഷനില്‍ ഉണ്ടാവുക.
2022 ലോകകപ്പിനെ വരവേല്‍ക്കാന്‍ ഖത്തര്‍ ഒരുങ്ങിനില്‍ക്കുന്ന വേളയിലാണ് അതിഥി സ്വീകരണത്തെയും ടൂറിസത്തെയും പ്രോത്സാഹിപ്പിക്കുന്ന മേള ഒരുങ്ങുന്നത്. അതിെൻറ രാജ്യാന്തര പരിചയവും തയാറെടുപ്പുമാവും ഈ മേളയെന്ന് സംഘാടകർ പറയുന്നു. ലോകകപ്പ് മുന്നിൽ കണ്ട് രാജ്യത്ത് നിരവധി പഞ്ചനക്ഷത്ര ഹോട്ടലുകളും റസ്റ്റാറൻറുകളും പ്രവർത്തനമാരംഭിക്കുന്നുണ്ട്. 46 പുതിയ ഹോട്ടലുകളാണ് നിര്‍മാണത്തിലിരിക്കുന്നത്. 13,000 റൂമുകള്‍ ഉള്‍ക്കൊള്ളുന്ന ഈ ഹോട്ടലുകളില്‍ 22 എണ്ണം ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാവും. 17 എണ്ണം 2022ല്‍ ഒരുങ്ങും.
പ്രാദേശിക തലത്തിലും അന്താരാഷ്ട്ര തലത്തിലുമുള്ള ഹോസ്പിറ്റാലിറ്റി വിപണിക്ക് ഖത്തറിലേക്ക് അവസരങ്ങള്‍ തുറക്കുന്നതായിരിക്കും ആറാമത് ഹോസ്പിറ്റാലിറ്റി ഖത്തര്‍ എക്‌സിബിഷനെന്ന് ഐ.എഫ്.പി ഖത്തര്‍ ജനറല്‍ മാനേജര്‍ ഹൈദര്‍ മശൈമേഷ് പറഞ്ഞു. ഇക്കുറി പ്രാദേശിക സന്ദർശകർക്കും പ്രദർശനക്കാർക്കുമൊപ്പം രാജ്യാന്തര തലത്തിൽനിന്നും അതിഥികളെ പ്രതീക്ഷിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. 2019ലെ മേളയില്‍ 228 കമ്പനികള്‍ പങ്കെടുത്തിരുന്നു. 33 രാജ്യങ്ങളില്‍നിന്ന് ഏഴ് അന്താരാഷ്ട്ര പവലിയനുകളാണ് ഒരുക്കിയത്. 11,500ലേറെ പേര്‍ സന്ദര്‍ശനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

