Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightരാജ്യത്ത്​...

രാജ്യത്ത്​ അഞ്ഞൂറിലധികം പേര്‍ മള്‍ട്ടിപ്പിള്‍ സ്‌കെലറോസിസ് രോഗബാധിതർ

text_fields
bookmark_border
രാജ്യത്ത്​ അഞ്ഞൂറിലധികം പേര്‍ മള്‍ട്ടിപ്പിള്‍ സ്‌കെലറോസിസ് രോഗബാധിതർ
cancel

ദോഹ: രാജ്യത്ത്​ അഞ്ഞൂറിലധികം പേര്‍ മള്‍ട്ടിപ്പിള്‍ സ്‌കെലറോസിസ് രോഗബാധിതരായുണ്ടെന്ന്​ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ (എച്ച്.എം.സി) വെളിപ്പെടുത്തൽ. ശരീരത്തിലെ മൃദുകലകള്‍ കല്ലിക്കുന്നതിനെയാണ്​ മള്‍ട്ടിപ്പിള്‍ സ്‌കെലറോസിസ് എന്ന്​ വിളിക്കുന്നത്​. 
ലോകത്താകമാനം 25 ലക്ഷത്തിലധികം ആളുകൾ ഇൗ അസ​ുഖത്തി​​​െൻറ പിടിയിലാണന്നും അധികൃതർ വിശദീകരിച്ചു. രാജ്യത്ത്​ യുവതികൾ ഉൾപ്പെടെയുള്ള രോഗികളാണുള്ളത്​. പതിനേഴിനും 27നും ഇടയില്‍ പ്രായമുള്ള യുവതികളിലാണ് ഈ രോഗം കൂടുതലായും പിടികൂടിയിരിക്കുന്നത്​. 
ഗള്‍ഫ് മേഖലയില്‍ 9.6 ശതമാനം പേരില്‍ രോഗം ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്​. ഒരു ലക്ഷം പേരില്‍ പതിനേഴ് പേരാണ് രോഗബാധിതരെന്ന് എച്ച്.എം.സി 
മെഡിസിന്‍ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.ഹസ്സന്‍ അല്‍ ഹെയ്ല്‍ വ്യക്തമാക്കി.  രോഗത്തെക്കുറിച്ചും രോഗ ലക്ഷണങ്ങളെക്കുറിച്ചും ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ബോധവത്കരിക്കുന്നതിനായി ലോക മള്‍ട്ടിപ്പിള്‍ സ്‌കെലറോസിസ് ദിനത്തോട് അനുബന്ധിച്ച്  എച്ച്​.എം.സി വിവിധ പരിപാടികൾ നടത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hospital
News Summary - Hospital
Next Story