ഗസ്സ ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗം വികസനത്തിന് ഖത്തറിെൻറ പിന്തുണ
text_fieldsദോഹ: ഗസ്സയിലെ നാസർ ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗത്തിെൻറ വികസന പ്രവർത്തനങ്ങൾക്ക് ഖത്തറിെൻറ പിന്തുണ. ഗസ്സയിലെ കാർഡിയോളജി സേവനങ്ങൾ മികവുറ്റതാക്കുന്നതിെൻറ ഭാഗമായി ആശുപത്രിയിലെ കാർഡിയോളജി വിഭാഗത്തിെൻറ പുനർനിർമ്മാണം, വികസനം, രോഗചികിത്സക്കാവശ്യമായ ആധുനിക സംവിധാനങ്ങൾ സ്ഥാപിക്കൽ തുടങ്ങിയവയാണ് പ്രധാനമായും പദ്ധതിയിലുൾപ്പെട്ടിരിക്കുന്നത്. ഗസ്സ മുനമ്പിലെ തെക്കൻ ഗവർണേറ്റുകളിലെ രോഗികൾക്ക് ഏറെ ഗുണകരമാകുന്ന പദ്ധതിക്ക് നേതൃത്വം നൽകുന്നത് ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റിയാണ്.
ഗസ്സയിലെ ആരോഗ്യമേഖലയുടെ വളർച്ച ലക്ഷ്യം വെച്ചുള്ള പദ്ധതികളുടെ ഭാഗമായാണിതെന്നും വലിയ തോതിൽ ചികിത്സാ സംവിധാനങ്ങളുടെയും മാനവിക വിഭവശേഷിയുടെയും അഭാവം ഗസ്സയിലെ ആരോഗ്യരംഗത്തുണ്ടെന്നും ഖത്തർ റെഡ്ക്രസൻറ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. ഫലസ്തീൻ ആരോഗ്യമന്ത്രാലയവുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയുടെ ആകെ ചെലവ് 284000 ഡോളറാണെന്നും ക്യു.ആർ.സി.എസ് കൂട്ടിച്ചേർത്തു.
ഗസ്സയിലെ തെക്കൻ പ്രവിശ്യകളിലെ ഹൃദയസംബന്ധമായ രോഗങ്ങൾക്കുള്ള പ്രധാന കേന്ദ്രമാണ് നാസർ ആശുപത്രിയിലെ ഹൃേദ്രാഗ വിഭാഗമെന്നും 650000 പേർക്കുള്ള ഏക കേന്ദ്രവും ഇതാണെന്നും മാസം തോറും 150 മുതൽ 200ഓളം രോഗികൾ ഇവിടെ ചികിത്സ തേടിയെത്താറുണ്ടെന്നും ആശുപത്രിയിലെ കാർഡിയോളജി വിഭാഗം തലവനും കാതറൈസേഷൻ ആൻഡ് കാർഡിയോളജി കൺസൾട്ടൻറുമായ ഡോ. മുൻതസിർ ഇസ്മായിൽ പറഞ്ഞു. ഖത്തർ റെഡ്ക്രസൻറിെൻറ പദ്ധതി ആശുപത്രിയിലെത്തുന്ന രോഗികൾക്ക് കൂടുതൽ ഉപകാരപ്രദമാണെന്നും മികച്ച ചികിത്സ ലഭിക്കുമെന്നും കാർഡിയോളജി വിഭാഗത്തിലെ കിടക്കകളുടെ എണ്ണം 30ആയി വർധിക്കുമെന്നും ഡോ. അയ്മൻ അൽ ഫറ സൂചിപ്പിച്ചു. സതേൺ ഗസ്സ ഗവർണേറ്റിലെ യൂറോപ്യൻ ഗസ്സ ആശുപത്രിയിലെ കാർഡിയാക് കാതറൈസേഷൻ വകുപ്പുമായി കൂടുതൽ സഹകരിച്ച് പ്രവർത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
