Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഹുർമുസ് കടലിടുക്കിലെ സ്ഥിതിഗതികൾ സങ്കീർണ്ണം'; യു.എസ് ബന്ധവും നയതന്ത്ര നീക്കങ്ങളും വിലയിരുത്തി ഖത്തർ പ്രധാനമന്ത്രി

text_fields
bookmark_border
ഹുർമുസ് കടലിടുക്കിലെ സ്ഥിതിഗതികൾ സങ്കീർണ്ണം; യു.എസ് ബന്ധവും നയതന്ത്ര നീക്കങ്ങളും വിലയിരുത്തി ഖത്തർ പ്രധാനമന്ത്രി
cancel

ദോഹ: ഹുർമുസ് കടലിടുക്കിൽ നിലവിലെ സാഹചര്യങ്ങൾ സങ്കീർണ്ണവും വെല്ലുവിളി നിറഞ്ഞതുമാണെന്ന് ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി. അന്താരാഷ്ട്ര ജലപാതകളെ സ്വാർത്ഥ താൽപര്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നതും ഭീഷണിപ്പെടുത്തുന്നതും അവസാനിപ്പിക്കാൻ ലോകരാജ്യങ്ങൾ ഒന്നിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സി.എൻ.എന്നിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹുർമുസ് ഒരു അന്താരാഷ്ട്ര ജലപാതയാണ്. നിലവിലെ പ്രതിസന്ധികൾ സങ്കീർണ്ണമാണെന്നും ആഗോള പ്രതിസന്ധിയായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. ജലപാതകൾ ദുരുപയോഗം ചെയ്യുന്നതിനും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതിനുമെതിരെ ലോകം ഒറ്റക്കെട്ടായി രംഗത്തിറങ്ങണം - ഖത്തർ പ്രധാനമന്ത്രി പറഞ്ഞു.

ഇറാനും അമേരിക്കയും തമ്മിലുള്ള കരാറിനെ കുറിച്ച് സംസാരിക്കവെ, ഇരുരാജ്യങ്ങളും തമ്മിൽ പരോക്ഷ ചർച്ചകൾ നടന്നിട്ടുണ്ടെന്നും അതിൽ പുരോഗതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നയതന്ത്രപരമായ നീക്കങ്ങളിലൂടെ പ്രശ്നപരിഹാരം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ഗൾഫ് രാജ്യങ്ങൾ നേരിടുന്ന ആക്രമണങ്ങൾക്കിടയിലും അമേരിക്കയുമായുള്ള പ്രതിരോധ പങ്കാളിത്തം ഖത്തറിന് ഏറെ വിലപ്പെട്ടതാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഭാവിയിൽ അമേരിക്കയുമായുള്ള സുരക്ഷാ -പ്രതിരോധ ബന്ധം കൂടുതൽ ശക്തമാക്കുന്നതിനുള്ള വഴികളെക്കുറിച്ചാണ് ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Hormuz Strait situation complex: Qatari PM evaluates US ties and diplomacy
Next Story