നിയമപോരാട്ടം വിജയം കാണുമെന്ന് പ്രതീക്ഷ -റഊഫ് കൊണ്ടോട്ടി
text_fieldsഅബ്ദുൽ റഊഫ് കൊണ്ടോട്ടി
ദോഹ: ഏറെ പ്രതീക്ഷയോടെയാണ് ഹരജിയിൽ കോടതിയുടെ ഇടപെടലിനെ നോക്കിക്കാണുന്നതെന്ന് അബ്ദുൽ റഊഫ് കൊണ്ടോട്ടി പ്രതികരിച്ചു. ഗൾഫ് മേഖലയിലേക്കുള്ള വിമാന നിരക്ക് നിയന്ത്രിക്കുന്നതിൽ ഇടപെടാൻ കഴിയില്ലെന്നുപറഞ്ഞ് കേന്ദ്രം കൈയൊഴിയുകയാണെങ്കിലും, ഈ വിഷയത്തിലെ നിയമ പോരാട്ടം വിജയം കാണുമെന്ന പ്രതീക്ഷയുണ്ട്.
സിവിൽ ഏവിയേഷൻ നിയമ പ്രകാരം തന്നെ കേന്ദ്രത്തിന് നിരക്ക് വർധനക്ക് നിയന്ത്രണം കൊണ്ടുവരാൻ കഴിയും. പത്തു ദിവസത്തിനുള്ളിൽ കേന്ദ്ര സർക്കാറിനോട് വിശദമായ സത്യവാങ്മൂലം സമർപ്പിക്കാനാണ് കേരള ഹൈകോടതി ചീഫ് ജസ്റ്റിസ് നിർദേശിച്ചത്. ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നതിലും മറ്റുമായി കൃത്യമായ മാർഗനിർദേശവും നിയന്ത്രണവും വേണമെന്നാണ് നിയമ നടപടിയിലൂടെ ലക്ഷ്യമിടുന്നത് - റഊഫ് കൊണ്ടോട്ടി പറഞ്ഞു. വ്യക്തികളും കൂട്ടായ്മകളും ഉൾപ്പെടെ എല്ലാവരും ഈ വിഷയത്തിൽ നിയമ നടപടിയും സമ്മർദങ്ങളുമായി രംഗത്തുണ്ടായാലേ പരിഹാരം കാണുകയുള്ളൂവെന്നും അദ്ദേഹം പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

