വനിതാ കർഷകരെ ആദരിച്ചു
text_fieldsആദരവ് ഏറ്റുവാങ്ങിയവർ നടുമുറ്റം ഭാരവാഹികളോടൊപ്പം
ദോഹ: ജൈവകൃഷിയും അടുക്കളത്തോട്ടങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നടുമുറ്റം ഖത്തർ മലയാളി വനിതാ കർഷകരെ ആദരിച്ചു.വീട്ടുമുറ്റങ്ങളിലും പരിമിതമായ സ്ഥലങ്ങളിലും ബാൽക്കണികളിലുമടക്കം ജൈവ പച്ചക്കറി കൃഷി ചെയ്യുന്ന വനിതകളെയാണ് ആദരിച്ചത്.
നുഐജയിൽ വെച്ച് നടന്ന ചടങ്ങിൽ ‘ഗൾഫ് മാധ്യമം ഷി ക്യു’ അവാർഡ് ജേതാവ് അങ്കിത റായ് ചോക്സി, നമ്മുടെ അടുക്കളത്തോട്ടം ദോഹ കൂട്ടായ്മ സ്ഥാപക അംഗം ജിഷ കൃഷ്ണ, ഗവേഷക ഡോ. രസ്ന നിഷാദ് എന്നിവർ മുഖ്യാതിഥികളായി. നടുമുറ്റം പ്രസിഡന്റ് സന നസീം അധ്യക്ഷത വഹിച്ചു.
മുഖ്യാതിഥികളും നടുമുറ്റം കേന്ദ്ര കമ്മിറ്റി ഭാരവാഹികളും കർഷകരെ ആദരിച്ചു. പരിപാടിയോടനുബന്ധിച്ച് കാർഷിക വിളകളുടെ പ്രദർശനവും നടന്നു. ജനറൽ സെക്രട്ടറി ഫാത്വിമ തസ്നിം നന്ദി അറിയിച്ചു.
ഖത്തർ ദേശീയ ദിനത്തോടനുബന്ധിച്ച് നടുമുറ്റം സംഘടിപ്പിച്ച ഫോട്ടോഗ്രഫി മത്സരങ്ങളുടെ സമ്മാനങ്ങളും വേദിയിൽ കൈമാറി. ഫാമിലി ഫോട്ടോ വിഭാഗത്തിൽ നൗഫിന ഒന്നാം സമ്മാനവും നിഹില നസ്രീൻ രണ്ടാം സമ്മാനവും ഹലീമത് ഷഹനാസ് മൂന്നാം സമ്മാനവും നേടി.
ദേശീയദിന ഫോട്ടോഗ്രഫി മത്സരത്തിൽ സഹല ഷെറിൻ ഒന്നാം സമ്മാനവും നിഹില നസ്രീൻ രണ്ടാം സമ്മാനവും ഹലീമത് ഷഹനാസ് മൂന്നാം സമ്മാനവും നേടി. ജമീല മമ്മു ആയിരുന്നു പ്രോഗ്രാം കോഓഡിനേറ്റർ. ട്രഷറർ റഹീന സമദ്, കൺവീനർമാരായ ഹുദ എസ്. കെ, സുമയ്യ താസീൻ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

