ഖുർആൻ പരീക്ഷ വിജയികൾക്ക് ആദരം
text_fieldsഡോ. അബ്ദുൽ വാസിഅ് വിജയികൾക്കുള്ള സമ്മാന വിതരണം നടത്തുന്നു
ദോഹ: സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി മദീന ഖലീഫ സോൺ സംഘടിപ്പിച്ച ഖുർആൻ മത്സരപരീക്ഷയിൽ മികച്ച വിജയം നേടിയവരെ ആദരിച്ചു. നിയാസ് (ഒന്നാം സ്ഥാനം), അബ്ദുൽ റഷീദ് കെ.യു, മൻസൂർ ടി.കെ, നഈം അബ്ദുറഹ്മാൻ കെ.സി, റസിൽ മൻസൂർ (രണ്ടാം സ്ഥാനം), അബൂബക്കർ ഇ.സി, അബ്ദുല്ല ബാസിൽ (മൂന്നാം സ്ഥാനം) എന്നിവർ വിജയികളായി.
സ്റ്റുഡന്റ്സ് ഇന്ത്യ മദീന ഖലീഫ സോൺ സംഘടിപ്പിച്ച ഖുർആൻ ക്വിസിൽ ജേതാക്കളായവർക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. അൽത്താഫ് റഹ്മാൻ (ഒന്നാം സ്ഥാനം), ദയ്യാൻ അബ്ദുറഹീം, അജ്വദ് അഫ്സൽ, മുഹമ്മദ് റിഹാൻ (രണ്ടാം സ്ഥാനം), ഹംദാൻ ഹനീഫ്, മുഹമ്മദ് ലിബാൻ, അൻസഫ് അഫ്സൽ (മൂന്നാം സ്ഥാനം) എന്നിവരാണ് സമ്മാനാർഹരായത്. സന്നദ്ധസേവന രംഗത്ത് സജീവ സാന്നിധ്യമായ വളന്റിയർമാരെ ചടങ്ങിൽ ആദരിച്ചു.
സി.ഐ.സി മദീന ഖലീഫ സോൺ പ്രതിമാസ ഖുർആൻ മജ്ലിസ് പരിപാടിയിൽ വെച്ചാണ് ജേതാക്കൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തത്.ഡോ. അബ്ദുൽ വാസിഅ്, സി.ഐ.സി സോണൽ പ്രസിഡന്റ് അബ്ദുൽ ഹമീദ് വി.എൻ, സ്റ്റുഡന്റ്സ് ഇന്ത്യ സോണൽ പ്രസിഡന്റ് മുഹമ്മദ് നാഫിസ് എന്നിവർ സമ്മാനങ്ങൾ നൽകി. അബ്ദുസ്സമദ് ഖുർആൻ പാരായണം നടത്തി. നഈം അഹമ്മദ് ചടങ്ങ് നിയന്ത്രിച്ചു. അബ്ദുൽ ജബ്ബാർ, മുഫീദ്, നജീം, അബൂ റിഹാൻ, മുജീബ് റഹ്മാൻ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

