നിസ്താർ പാട്ടേലിനെ ആദരിച്ചു
text_fieldsനിസ്താർ പട്ടേലിന് പ്രവാസി വെൽഫെയർ സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രമോഹൻ ഉപഹാരം സമ്മാനിക്കുന്നു
ദോഹ: ഖത്തറിലെ പ്രവാസി കായിക മേഖലയുടെ വളർച്ചയിൽ മികച്ച സംഭാവന നൽകിയ സംഘാടകനും, ഖത്തർ ഇന്ത്യൻ ഫുട്ബാൾ ഫോറം വൈസ് പ്രസിഡന്റുമായ കാസറഗോഡ് കോടിക്കുളം സ്വദേശി നിസ്താർ പാട്ടേലിനെ പ്രവാസി വെൽഫെയർ കാസറഗോഡ് ജില്ലാ കമ്മിറ്റി ആദരിച്ചു.വെള്ളിയാഴ്ച പ്രവാസി വെൽഫെയർ ഹാളിൽ നടന്ന ജില്ല സാഹോദര്യ സംഗമത്തിലാണ് ആദരിച്ചത്. അഭിനയ മേഖലയിൽ ശ്രദ്ധേയനായ ലത്തീഫ് വടക്കേകാട്, പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ ജില്ലയിൽ നിന്നും മികച്ച വിജയം വരിച്ച വിദ്യാർത്ഥികൾ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.പ്രശസ്ത ഗായകൻ റാഫി നീലേശ്വരം ലഹരി വിരുദ്ധ ഗാനം ആലപിച്ചു. ലത്തീഫ് വടക്കേകാട് ലഹരിക്കെതിരായ ഏകാംഗ നാടകവും അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് ചന്ദ്രമോഹൻ, ജില്ല പ്രസിഡന്റ് ഷബീർ ടി എം സി, സംസ്ഥാന കമ്മറ്റി അംഗവും മുൻ ഐ.സി.ബി.എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി ടി കെ, സംസ്ഥാന ഭാരവാഹികളായ അനീസ് മാള, ഷാഫി ഇദ്റീസ്, നജ്ല നജീബ്, ജില്ല ഭാരവാഹികൾ ആയ റമീസ്, സിയാദ് അലി, ഫഹദ്, ഷകീൽ, ജമീല, നടുമുറ്റം സെക്രട്ടറി ഫാത്തിമ തസ്നീം എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

