ബഹുമതികൾ പ്രവർത്തകർക്കുള്ള അംഗീകാരം –എസ്.എ.എം. ബഷീർ
text_fieldsകെ.എം.സി.സി ഖത്തർ എലത്തൂർ മണ്ഡലം കൗൺസിൽ മീറ്റ് സംസ്ഥാന പ്രസിഡൻറ് എസ്.എ.എം. ബഷീർ ഉദ്ഘാടനം ചെയ്യുന്നു
ദോഹ: കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി ഘട്ടത്തിൽ പലരും അറച്ചുനിന്നപ്പോഴും സഹജീവികൾക്കായി ഇറങ്ങിത്തിരിച്ച മുഴുവൻ പ്രവർത്തകർക്കുമായി കെ.എം.സി.സിക്ക് ലഭിച്ച അംഗീകാരങ്ങൾ സമർപ്പിക്കുന്നതായി സംസ്ഥാന പ്രസിഡൻറ് എസ്.എ.എം. ബഷീർ.
ഖത്തർ ആഭ്യന്തര മന്ത്രാലയത്തിെൻറ മനുഷ്യാവകാശ പുരസ്കാരം ഉൾപ്പെടെ സംഘടനക്കു ലഭിച്ച മുഴുവൻ ബഹുമതികളും പ്രവർത്തകർക്കുള്ള അംഗീകാരമാണെന്ന് അദ്ദേഹം പറഞ്ഞു.
ഖത്തർ കെ.എം.സി.സി എലത്തൂർ മണ്ഡലം കമ്മിറ്റി കൗൺസിൽ മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
റിട്ട. ജോയിൻറ് ആർ.ടി.ഒ എം.ബി. മൊയ്തീൻ കോയ കോട്ടേടത്തിനു സ്വീകരണം നൽകി. മുഹമ്മദ് ഹനിയുടെ ഖിറാഅത്തോട് കൂടി ആരംഭിച്ച യോഗത്തിനു സലീം അധ്യക്ഷത വഹിച്ചു. മുഖ്യാതിഥി മൊയ്തീൻ കോയ കോട്ടേടത്ത്, സംസ്ഥാന ജില്ല മണ്ഡലം നേതാക്കളായ അസീസ് നരിക്കുനി, മുസ്തഫ എലത്തൂർ, ബഷീർ ഖാൻ, റൂബിനാസ് കോട്ടേടത്ത്, എൻ.ടി സൈഫുദ്ദീൻ, ജെ.എം. ഷൗക്കത്ത്, വി.ടി. മജീദ് തുടങ്ങിയവർ സംസാരിച്ചു. മൻസൂർ അലി സി സ്വാഗതവും കെ.ടി. തൽഹത്ത് നന്ദിയും പറഞ്ഞു.