നാലുപതിറ്റാണ്ട് പ്രവാസം പിന്നിട്ടവരെ ആദരിച്ചു
text_fieldsനാല് പതിറ്റാണ്ടിലേറെ കാലം പ്രവാസം പൂർത്തിയാക്കിയവരെ സി.ഐ.സി റയ്യാൻ സോൺ ആദരിച്ചപ്പോൾ
ദോഹ: തൊഴിൽ തേടിയെത്തി പ്രവാസത്തിൽ നാല് പതിറ്റാണ്ട് പൂർത്തിയാക്കിയ സി.ഐ.സി റയ്യാൻ സോണൽ പ്രവർത്തകരെ അന്തർദേശീയ തൊഴിലാളി ദിനത്തോടനുബന്ധിച്ച് സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി റയ്യാൻ സോൺ ആദരിച്ചു.
ഖത്തറിൽ 48 വർഷം പിന്നിട്ട തൃശൂർ ജില്ലയിലെ പാടൂർ സ്വദേശി കെ.എച്ച്. കുഞ്ഞിമുഹമ്മദ്, 47 വർഷം പിന്നിട്ട പെരുമ്പാവൂർ സ്വദേശി പി.കെ. മുഹമ്മദ്, കൂരിക്കളകത്ത് ഹാരിസ് (കണ്ണൂർ, പാപ്പിനിശ്ശേരി), എൻ.പി. അഷ്റഫ് (തൃശൂർ, പുതുമനശ്ശേരി), അബ്ദുൽ സത്താർ (തൃശൂർ, കരുവന്നൂർ), എ.ടി. അബ്ദുൽ സലാം (മലപ്പുറം, പെരുമ്പടപ്പ്), റസാഖ് കാരാട്ട് (കോഴിക്കോട്, കൊടുവള്ളി), പി.വി. അബ്ദുൽ സലാം (കോഴിക്കോട്, രാമനാട്ടുകര), അബ്ദുൽ ജലീൽ എം.എം (തൃശൂർ, വെങ്കിടങ്ങ്), അമീർ ടി.കെ (തൃശൂർ, എറിയാട്), വിമൻ ഇന്ത്യ പ്രവർത്തകയായ ബി.എം. ലൈല എന്നിവരാണ് നാല് പതിറ്റാണ്ട് പ്രവാസം പൂർത്തിയാക്കി ആദരം ഏറ്റുവാങ്ങിയത്.
സി.ഐ.സി റയ്യാൻ സോണൽ വൈസ് പ്രസിഡന്റ് സുബുൽ അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. ഫസലുറഹ്മാൻ ഖിറാഅത്ത് നിർവഹിച്ചു.
സോണൽ ഭാരവാഹികളായ അബ്ദുൽ ബാസിത്, റഫീഖ് തങ്ങൾ, സിദ്ദീഖ് വേങ്ങര, വിമൻ ഇന്ത്യ റയ്യാൻ സോണൽ സെക്രട്ടറി സൈനബ അബ്ദുൽ ജലീൽ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

