Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅമീർ കപ്പ് വിജയികൾക്ക്...

അമീർ കപ്പ് വിജയികൾക്ക് ആദരവ്; ലുസൈൽ കൊട്ടാരത്തിൽ ഉച്ചവിരുന്ന്

text_fields
bookmark_border
അമീർ കപ്പ് വിജയികൾക്ക് ആദരവ്; ലുസൈൽ കൊട്ടാരത്തിൽ ഉച്ചവിരുന്ന്
cancel

ദോഹ: അമീർ കപ്പ് വിജയികളായ അൽ ഗറാഫക്കും റണ്ണേഴ്സ് അപ്പായ അൽ സദ്ദിനും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ആദരം. ഞായറാഴ്ച ലുസൈൽ കൊട്ടാരത്തിൽ ഇരു ടീമുകൾക്കും പ്രത്യേക ഉച്ചവിരുന്ന് ഒരുക്കി. ജോതാക്കളായ അൽ ഗറാഫയിലെ കളിക്കാർ, പരിശീലകർ, മാനേജ്‌മെന്റ് അംഗങ്ങൾ എന്നിവരെ കൂടാതെ അൽ സദ്ദ് ടീമിലെ പ്രതിനിധികളും പങ്കെടുത്തു. ടൂർണമെന്റ് സ്പോൺസർമാരും അതിഥികളായെത്തി.

അമീറിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനി, ശൈഖ് മുഹമ്മദ് ബിൻ ഖലീഫ അൽഥാനി, ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റും ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ അധ്യക്ഷനുമായ ശൈഖ് ജൊആൻ ബിൻ ഹമദ് അൽഥാനി എന്നിവരും സന്നിഹിതരായിരുന്നു.

രാജ്യത്തെ പ്രധാനപ്പെട്ട കായിക ഇവന്റുകളിലൊന്നാണ് അമീർ കപ്പ്. ശനിയാഴ്ച വൈകീട്ട് ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ അൽ സദ്ദിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് (4-1) തകർത്ത് അൽ ഗറാഫ കിരീടം ചൂടി. തുടർച്ചയായി രണ്ടാം തവണയും ഒമ്പതാം കിരീടവുമാണ് അൽ അൽ ഗറാഫ സ്വന്തമാക്കിയത്. അൽജീരിയൻ സൂപ്പർ താരവും ഗാറാഫയുടെ ക്യാപ്റ്റനുമായ യാസിൻ ബ്രാഹിമി മൂന്നു ഗോളുകൾ നേടി ടീമിനെ മുന്നിൽ നിന്ന് നയിച്ചപ്പോൾ അൽ സദ്ദിന്റെ പ്രതിരോധം നിഷ്ഫലമാകുകയായിരുന്നു. ജയത്തോടെ അൽ ഗറാഫ എ.എഫ്‌.സി ചാമ്പ്യൻസ് ലീഗ് എലൈറ്റ് യോഗ്യത ഉറപ്പാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ameer cupwinnersqatar​
News Summary - Honoring Amir Cup winners: Luncheon hosted at Lusail Palace
Next Story