ഹോണർ എക്സ് നയൻ ഫൈവ് ജി ഖത്തർ വിപണിയിലേക്ക്
text_fieldsഹോണർ എക്സ് നയൻ 5ജി ഫോൺ
ദോഹ: ഗ്ലോബൽ ടെക്നോളജി ബ്രാൻഡായ ഹോണറിന്‍റെ എക്സ് നയൻ 5ജി ഖത്തർ വിപണിയിലേക്ക്. ഔദ്യോഗിക വിതരണക്കാരായ ട്രേഡ് ടെക് ട്രേഡിങ് വഴിയാണ് സ്മാർട്ട് ഫോൺ വിപണിയിലെ ജനപ്രീതിയാർജിച്ച ബ്രാൻഡുകളിലൊന്നായ ഹോണറിന്‍റെ പുതുമയേറിയ ഫോൺ വിപണിയിലെത്തുന്നത്.
ഹോണറിന്റെ എക്സ് സീരീസിലുള്ള ഏറ്റവും പുതിയതും മികച്ചതുമായ സ്മാർട്ട് ഫോണായാണ് എക്സ് നയൻ 5ജി പുറത്തിറങ്ങുന്നത്.
ഹോണർ എക്സ് സെവൻ, എക്സ് എയ്റ്റ് സീരീസുകളുടെ വിജയത്തിനുശേഷം, ഹോണർ എക്സ് നയനിലൂടെ ഹോണർ ഉപയോക്താക്കൾക്ക് അസാധാരണമായ ചാർജിങ് വേഗതയും കനംകുറഞ്ഞ മികച്ച പുറംചട്ടയോടൊപ്പം കൂടുതൽ വലിയ സ്‌ക്രീനും ഉൾപ്പെടെയുള്ള സവിശേഷതകളോടെയാണ് പുതിയ സീരീസ് അവതരിപ്പിക്കുന്നത്. മിതമായ നിരക്കിൽ ആകർഷകവും ഭംഗിയുമുള്ള ഡിസൈനും ഉറപ്പാക്കുന്നതായി അധികൃതർ പറഞ്ഞു.
ടൈറ്റാനിയം, സിൽവർ, മിഡ്‌നൈറ്റ് ബ്ലാക്ക് നിറങ്ങളിൽ ലഭ്യമാണ്. എട്ട് ജി.ബി റാം, 128 ജി.ബി മോഡലിന് 1099 ഖത്തർ റിയാലാണ് നിരക്ക്, 256 ജി.ബി മെമ്മറിക്ക് 1199 ഖത്തർ റിയാൽ നിരക്കിലും ഉപഭോക്താക്കൾക്ക് മുൻകൂർ ഓർഡർ ചെയ്യാം.
കൂടാതെ ഹോണർ ചോയ്‌സ് ഇയർബഡ്‌സ് എക്‌സ്, ഹോണർ കെയർ ആറുമാസ സ്‌ക്രീൻ സുരക്ഷ, ജി.സി.സി ജോയന്റ് വാറന്റി എന്നിവ ഉൾപ്പെടുന്ന 549 ഖത്തർ റിയാൽ വിലയുള്ള പ്രത്യേക സമ്മാനവും നേടാം. ഹോണർ എക്സ് നയൻ 5ജി പ്രീ ഓർഡർ വ്യാഴാഴ്ച ആരംഭിച്ചതായി ട്രേഡ്ടെക് മാനേജ്മെന്‍റ് അറിയിച്ചു.
ആവേശമുണർത്തുന്ന സവിശേഷതകളോടെ ഹോണർ എക്സ് നയൻ 5ജി ഖത്തർ വിപണിയിൽ അവതരിപ്പിക്കുന്നതിൽ വലിയ സന്തോഷമുണ്ടെന്നും ഹോണർ എക്സ് സീരീസിലെ മുൻ മോഡലുകൾ ചുരുങ്ങിയ സമയത്തിനുള്ളിൽ ഖത്തർ വിപണിയിൽ ഗണ്യമായ വളർച്ച കൈവരിച്ചിട്ടുണ്ടെന്നും ഏറ്റവും പുതിയ ഫീച്ചറുകളിൽ ഉപഭോക്താക്കൾക്ക് ന്യായ വിലയിൽ ലഭ്യമായ ഹോണർ എക്സ് നയൻ 5ജി അതേ ഗതി പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ട്രേഡ്ടെക് ട്രേഡിങ് കോ ചീഫ് ഓപറേറ്റിങ് ഓഫിസർ എൻ.കെ. അഷ്റഫ് പറഞ്ഞു.