ഹോണർ X9d 5G സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തു
text_fieldsലുലു ഹൈപ്പർമാർക്കറ്റ് ഗറാഫ ഷോറൂമിൽ ഹോണർ X9d 5G യുടെ ഔദ്യോഗിക
ലോഞ്ചിങ് നടക്കുന്നു
ദോഹ: ഹോണറിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ ഹോണർ X9d 5G യുടെ ഔദ്യോഗിക ലോഞ്ച്, ട്രേഡ്ടെക് ഗ്രൂപ്പുമായി സഹകരിച്ച് ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ റീട്ടയിലർമാരായ ലുലുവിന്റെ ഗറാഫ ഹൈപ്പർമാർക്കറ്റിൽ നടന്നു.
ഹോണർ ഖത്തർ ഹെഡ് ഗാവോ ഡങ്, ലുലു ഹൈപ്പർമാർക്കറ്റ് ഖത്തർ ബയിങ് മാനേജർ ഷിയാസ്, ലുലു ഹൈപ്പർമാർക്കറ്റ് ഖത്തർ ഓപറേഷൻസ് മാനേജർ ബഷീർ, ലുലു ഹൈപ്പർമാർക്കറ്റ് മാർക്കറ്റിങ് മാനേജർ മുഹമ്മദ് ശിഹാബ്, മാർക്കറ്റിങ് ഹെഡ് ചെങ്ജുൻസോങ്, ഹോണർ സെയിൽസ് ഡയറക്ടർ ഹാനിഷ് ഹംസ, ട്രേഡ്ടെക് ഗ്രൂപ് ബ്രാൻഡ് മാനേജർ നിസാർ എന്നിവർ ലോഞ്ചിങ് ചടങ്ങിൽ സന്നിഹിതരായിരുന്നു.
ചടങ്ങിൽ പങ്കെടുത്തവർക്ക് അത്യാധുനിക സാങ്കേതികവിദ്യയും ആകർഷകമായ ഡിസൈനിലും നിർമിച്ച ഹോണർ X9d 5G അനുഭവിച്ചറിയാൻ അവസരം ലഭിച്ചു. ദീർഘകാലം നിലനിൽക്കുന്ന ബാറ്ററിയും ദൈനംദിന ഉപയോഗത്തിന് അനുയോജ്യമാണെന്നതും ഹോണർ X9d -ഉപഭോക്താക്കൾക്ക് ഏറ്റവും അനുയോജ്യമായ മോഡലുകളിലൊന്നാണ്.
ഉപഭോക്താക്കൾക്ക് ഏറ്റവും പുതിയ സാങ്കേതികവിദ്യ എത്തിക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത ലുലു ഹൈപ്പർമാർക്കറ്റ് അധികൃതർ പങ്കുവെച്ചു. ഹോണർ X9d-യുടെ പ്രീ ഓർഡറുകളിൽ ഖത്തർ ഒന്നാം സ്ഥാനം ലുലു നേടിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഹോണർ X9d 5G ഇപ്പോൾ ഖത്തറിലെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റ് ഔട്ട്ലറ്റുകളിലും ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

