'ഹോണർ ബാൻഡ് സിക്സ്' ഖത്തറിലും
text_fieldsദോഹ: ആഗോള പ്രശസ്ത ടെക്നോളജി ബ്രാൻഡായ 'ഹോണറിെൻറ' പുതിയ പ്രീമിയം ഫിറ്റ്നസ് ട്രാക്കറായ 'ഹോണർ ബാൻഡ് സിക്സ്' ഖത്തറിലും. രാജ്യത്തെ ഏക അംഗീകൃത വിതരണക്കാരായ ട്രേഡ്ടെക് ട്രേഡിങ് കമ്പനി വഴിയാണ് ഹോണറിെൻറ ഏറ്റവും പുതിയ ഫിറ്റ്നസ് ട്രാക്കർ ഖത്തറിലെ വിപണിയിലെത്തുന്നത്. ആരോഗ്യ സംരക്ഷണത്തിൽ ഏറ്റവും ആധുനിക സംവിധാനങ്ങളോടെയാണ് പുതിയ ഉൽപന്നം വിപണിയിലെത്തുന്നതെന്ന് ഇൻറർടെക് ഗ്രൂപ് സി.ഒ.ഒ ആയ അഷ്റഫ് എൻ.കെ പറഞ്ഞു.
ചുരുങ്ങിയ വിലയിൽ ഏറ്റവും മികച്ച സാങ്കേതിക മികവോടെയാണ് പുതിയ 'ഹോണർ ബാൻഡ് സിക്സ് വിപണിയിലെത്തുന്നത്. ആരോഗ്യ സംരക്ഷണത്തിന് പ്രധാന്യം നൽകുന്നവർക്ക് ഫിറ്റ്നസ് ട്രാക്കർ നിത്യജീവിത്തിൻെറ ഭാഗമായിമാറുകയാണ്. ശരീരത്തിലെ ഒക്സിജൻ അളവ്, ദൈനംദിന വർക്കൗട്ട് മുതൽ, ഹൃദയമിടിപ്പ് 24 മണിക്കൂറും നിരീക്ഷിക്കാനുള്ള സംവിധാനം വരെ പുതിയ ബാൻഡിൻെറ സവിശേഷതകളാണ്. ഒരു തവണ ചാർജ് ചെയ്താൽ 14ദിവസം വരെ സാധാരണ പ്രവർത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

