Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമധുരം വിരുന്നൂട്ടി...

മധുരം വിരുന്നൂട്ടി സൂഖിൽ തേനുത്സവം

text_fields
bookmark_border
സൂ​ഖ് വാ​ഖി​ഫി​ലെ തേ​ൻ പ്ര​ദ​ർ​ശ​ന​ത്തി​ൽ​നി​ന്ന്
cancel
camera_alt

 സൂ​ഖ് വാ​ഖി​ഫി​ലെ തേ​ൻ പ്ര​ദ​ർ​ശ​ന​ത്തി​ൽ​നി​ന്ന്

ദോ​ഹ: നാ​വി​ൽ കൊ​തി​യൂ​റും മ​ധു​വു​മാ​യി സൂ​ഖ് വാ​ഖി​ഫി​ൽ അ​ന്താ​രാ​ഷ്​​ട്ര തേ​ൻ പ്ര​ദ​ർ​ശ​നം തു​ട​രു​ന്നു. ഫെ​ബ്രു​വ​രി പ​ത്തി​ന് ആ​രം​ഭി​ച്ച് 19 വ​രെ നീ​ളു​ന്ന അ​ഞ്ചാ​മ​ത് തേ​ൻ പ്ര​ദ​ർ​ശ​ന-​വി​പ​ണ​ന മേ​ള​യി​ലേ​ക്ക് വ​ൻ​തോ​തി​ലാ​ണ് സ​ന്ദ​ർ​ശ​ക​രെ​ത്തു​ന്ന​ത്. 25 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് നൂ​റി​ല​ധി​കം പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ ക​മ്പ​നി​ക​ളാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. 60ല​ധി​കം തേ​ൻ ഇ​ന​ങ്ങ​ളും പ്ര​ദ​ർ​ശ​ന​ത്തി​ലു​ണ്ട്.

ഈ ​വ​ർ​ഷ​ത്തെ പ്ര​ദ​ർ​ശ​ന​ത്തി​ൽ ഗ​ണ്യ​മാ​യ ജ​ന​പ​ങ്കാ​ളി​ത്ത​ത്തി​നാ​ണ് സൂ​ഖ് വാ​ഖി​ഫ് സാ​ക്ഷ്യം​വ​ഹി​ക്കു​ന്ന​തെ​ന്നും, അ​ടു​ത്തി​ടെ സ​മാ​പി​ച്ച ഏ​ഷ്യ​ൻ ക​പ്പ് ഇ​തി​ൽ വ​ലി​യ പ​ങ്കു​വ​ഹി​ച്ച​താ​യും നി​ര​വ​ധി സ​ന്ദ​ർ​ശ​ക​രെ ഖ​ത്ത​റി​ലേ​ക്ക് ആ​ക​ർ​ഷി​ക്കാ​ൻ ഏ​ഷ്യ​ൻ ക​പ്പ് കാ​ര​ണ​മാ​യെ​ന്നും പ്ര​ദ​ർ​ശ​ന​ത്തി​െൻറ ജ​ന​റ​ൽ സൂ​പ്പ​ർ​വൈ​സ​ർ ഖാ​ലി​ദ് സൈ​ഫ് അ​ൽ സു​വൈ​ദി പ​റ​ഞ്ഞു. ഫു​ട്‌​ബാ​ൾ ടൂ​ർ​ണ​മെൻറി​നു ശേ​ഷം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന സ​ന്ദ​ർ​ശ​ക​ർ പ​ല​പ്പോ​ഴും സ​മ്മാ​ന​ങ്ങ​ൾ വാ​ങ്ങാ​റ് പ​തി​വാ​ണ്.

അ​വ​രി​ൽ പ​ല​രും സ​മ്മാ​ന​ങ്ങ​ൾ​ക്കാ​യി എ​ത്തു​ന്ന​ത് രാ​ജ്യ​ത്തെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യ സൂ​ഖ് വാ​ഖി​ഫി​ലാ​ണ്. പ്ര​ദ​ർ​ശ​ന​ത്തി​െൻറ ഭാ​ഗ​മാ​കാ​നും അ​പൂ​ർ​വ ഇ​നം തേ​ൻ സ്വ​ന്ത​മാ​ക്കാ​നും അ​വ​രെ പ്രേ​രി​പ്പി​ക്കു​ന്നു​വെ​ന്നും അ​ൽ സു​വൈ​ദി വ്യ​ക്ത​മാ​ക്കി.കൂ​ടു​ത​ൽ ഇ​ന​ങ്ങ​ളും വി​ല​യി​ലെ മ​ത്സ​ര​വും കാ​ര​ണം നി​ര​വ​ധി ആ​ളു​ക​ൾ തേ​ൻ വാ​ങ്ങാ​നാ​യി ഈ ​പ്ര​ദ​ർ​ശ​നം കാ​ത്തി​രി​ക്കു​ന്ന​തി​നാ​ൽ പ്ര​വാ​സി​ക​ളും പൗ​ര​ന്മാ​രു​മ​ട​ങ്ങു​ന്ന​വ​രും സ​ന്ദ​ർ​ശ​ക​രി​ൽ​പെ​ടു​ന്നു.തേ​നി​െൻറ ഗു​ണ​നി​ല​വാ​രം നി​ർ​ണ​യി​ക്കു​ന്ന​തി​നു​ള്ള ടെ​സ്റ്റി​ങ് ലാ​ബ്, തേ​നീ​ച്ച ഉ​ൽ​പ​ന്ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഔ​ഷ​ധ​ങ്ങ​ളെ​ക്കു​റി​ച്ച് പ​ഠി​ക്കാ​ൻ ക​ഴി​യു​ന്ന എ​പ്പി തെ​റ​പ്പി സേ​വ​ന​ങ്ങ​ൾ വാ​ഗ്ദാ​നം ചെ​യ്യു​ന്ന ഒ​രു ബൂ​ത്ത് എ​ന്നി​വ​യും പ്ര​ദ​ർ​ശ​ന​ത്തി​ലു​ൾ​പ്പെ​ടു​മെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.ഒ​മാ​നി​ലെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ ഹ​ൽ​വ​യു​ടെ ത​ത്സ​മ​യ പാ​ച​ക പ്ര​ദ​ർ​ശ​ന​ത്തി​ലൂ​ടെ ഒ​മാ​നി സ്റ്റാ​ൾ സ​ന്ദ​ർ​ശ​ക​ശ്ര​ദ്ധ നേ​ടു​ന്ന​താ​യും അ​ൽ സു​വൈ​ദി പ​റ​ഞ്ഞു. പ്ര​കൃ​തി​യോ​ടി​ണ​ങ്ങി​യ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ശേ​ഖ​രി​ക്കു​ന്ന​ത് മു​ത​ൽ കൃ​ഷി ചെ​യ്യു​ന്ന​ത് വ​രെ​യു​ള്ള വ്യ​ത്യ​സ്ത ഇ​നം തേ​നു​ക​ളാ​ണ് വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള സ്ഥാ​പ​ന​ങ്ങ​ളെ​ത്തി​ച്ച​ത്. കാ​ടി​നു​ള്ളി​ൽ തീ​ര​ത്തോ​ട് ചേ​ർ​ന്ന് സ്ഥി​തി​ചെ​യ്യു​ന്ന ഫാ​മി​ൽ​നി​ന്നാ​ണ് ത​ങ്ങ​ളു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ളെ​ത്തി​ക്കു​ന്ന​തെ​ന്ന് സ്പാ​നി​ഷു​കാ​ര​ൻ സ​ണ്ട​ർ​ലാ​ൻ​ഡ് പ​റ​യു​ന്നു. കാ​ലാ​വ​സ്ഥ​യും പ്ര​ത്യേ​ക ത​രം മ​ണ്ണു​മാ​ണ് രു​ചി​യി​ലും ഗു​ണ​നി​ല​വാ​ര​ത്തി​ലും ഈ ​തേ​നി​നെ വ്യ​ത്യ​സ്ത​മാ​ക്കു​ന്ന​ത്. തെ​ക്കേ അ​മേ​രി​ക്ക, യൂ​റോ​പ്പ്, ആ​സ്‌​ട്രേ​ലി​യ, ഏ​ഷ്യ, ആ​ഫ്രി​ക്ക എ​ന്നീ അ​ഞ്ച് ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള തേ​ൻ വ​ക​ഭേ​ദ​ങ്ങ​ൾ ആ​സ്വ​ദി​ക്കാ​ൻ പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ള്ള അ​വ​സ​രം കൂ​ടി​യാ​ണി​ത്.

സി​ദ​ർ, അ​ക്കേ​ഷ്യ, മാ​ൻ​ഗ്രോ​വ്, മ​നു​ക, ലാ​വെ​ൻ​ഡ​ർ, ത​ൽ​ഹ്, തൈം, ​മ​ജ്ര, അ​തീ​ൽ, സ​മ്ര, വൈ​റ്റ് ഹ​ണി എ​ന്നി​വ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​യ പ്ര​ധാ​ന തേ​ൻ ഇ​ന​ങ്ങ​ളാ​ണ്.രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ ഉ​ച്ച​ക്ക് 12 വ​രെ​യും വൈ​കീ​ട്ട് മൂ​ന്ന് മു​ത​ൽ രാ​ത്രി ഒ​മ്പ​ത് വ​രെ​യു​മാ​ണ് പ്ര​ദ​ർ​ശ​നം. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് മൂ​ന്ന് മു​ത​ൽ രാ​ത്രി ഒ​മ്പ​ത് വ​രെ​യാ​ണ് പ്ര​ദ​ർ​ശ​നം. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:honey festQatar News
News Summary - honey fest
Next Story