ഹണി എക്സിബിഷന് ഇന്ന് തുടക്കം: സൂഖ് വാഖിഫിന് ഇനി മധുരനാളുകൾ
text_fieldsദോഹ: പഴമയുടെയും പൈതൃകത്തിെൻറയും പ്രൗഢി വിളിച്ചോതുന്ന സൂഖ് വാഖിഫിൽ ഇനി മധുരം കിനി യും കാലം. ഖത്തറിലെ തേനും തേൻ ഉൽപന്നങ്ങളും ഇടംപിടിക്കുന്നതിെനാപ്പം 37 രാജ്യങ്ങളിൽ നി ന്നുള്ള 150 ഓളം കമ്പനികൾ വെള്ളിയാഴ്ച തുറക്കുന്ന സൂക്ക് വഖിഫ് ഹണി എക്സിബിഷൻ മൂന്നാം പ തിപ്പിൽ പങ്കെടുക്കും. സ്വകാര്യ വ്യവസായ മന്ത്രാലയത്തിെൻറ സഹകരണത്തോടെ മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയത്തിെൻറ പങ്കാളിത്തത്തിൽ പ്രൈവറ്റ് എൻജിനീയറിങ് ഓഫിസാണ് (പി.ഇ.ഒ) എക്സിബിഷൻ സംഘടിപ്പിക്കുന്നത്. തേൻ ഉൽപന്ന വിപണന മേള ഫെബ്രുവരി എട്ടു വരെ തുടരും. കഴിഞ്ഞ വർഷത്തേതിൽനിന്ന് വ്യത്യസ്തമായി 25 ശതമാനം കൂടുതൽ കമ്പനികളും വിദഗ്ധരുമാണ് ഇക്കുറി മേളക്കെത്തുന്നത്.
പ്രാദേശിക വിപണിയിൽ വിലയ ആത്മവിശ്വാസമുണ്ടാക്കുന്നതിനും ഉപഭോക്താക്കൾക്കും കമ്പനികൾക്കും ആകർഷകമായ ലക്ഷ്യസ്ഥാനം കണ്ടെത്തുന്നതിനും സൂക്ക് വഖിഫ് ഹണി എക്സിബിഷൻ വലിയ സഹായകരമാകുമെന്നും അതുതന്നെയാണ് മേളയുടെ വിജയത്തെ പ്രതിഫലിപ്പിക്കുകയെന്നും സൂക്ക് വഖിഫ് ഹണി എക്സിബിഷൻ ജനറൽ സൂപ്പർവൈസർ ഖാലിദ് സെയ്ഫ് അൽ സുവൈദി പറഞ്ഞു. ഒപ്പം പ്രാദേശിക, അന്തർദേശീയ തേനുകളും തേൻ ഉൽപന്നങ്ങളും അറിയാനും രുചിക്കാനും സ്വന്തമാക്കാനും ഇതുവഴി സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ടാം പതിപ്പിൽ 20 രാജ്യങ്ങളായിരുന്നു എക്സിബിഷനെത്തിയത്. എന്നാൽ, ഇക്കുറി രാജ്യങ്ങളുടെ എണ്ണം 37 ആയി ഉയർന്നു. ആദ്യമായി 10 രാജ്യങ്ങൾ പങ്കെടുക്കുന്നുവെന്ന പ്രത്യേകതയുമുണ്ടെന്ന് അൽ സുവൈദി വെളിപ്പെടുത്തി.
ഈ വർഷം തേൻ എക്സിബിഷനിൽ പങ്കെടുക്കുന്ന 80 പ്രാദേശിക ഔട്ട്ലെറ്റുകൾ ഖത്തറി ഫാമുകളോ ഇറക്കുമതി ചെയ്ത പ്രാദേശിക കമ്പനികളോ ആയിരിക്കും. കഴിഞ്ഞ രണ്ട് പതിപ്പുകളിൽ സംഭവിച്ചതുപോലെ ഈ മേഖലയിലെ പങ്കാളിത്തവും ഡീലുകളും വഴി ഈ ഫാമുകൾക്കും കമ്പനികൾക്കും പ്രാദേശികവും അന്തർദേശീയവുമായ സാന്നിധ്യം വർധിപ്പിക്കുന്നതിനുള്ള അവസരമാണ് എക്സിബിഷൻ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ഉയർന്ന നിലവാരമുള്ള ഉൽപന്നം ഉറപ്പുവരുത്തുന്നതിനായി വാഗ്ദാനം ചെയ്യുന്ന ഉൽപന്നങ്ങളുടെ സാമ്പിളുകൾ എടുത്ത് പരിശോധിച്ച് മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമാണെന്ന് നേരത്തേ ഉറപ്പുവരുത്തിക്കഴിഞ്ഞു. മേളയിൽ തേൻ ഉൽപന്നങ്ങൾ ഉപയോഗിച്ചുള്ള ചികിത്സയെക്കുറിച്ചുള്ള സെമിനാറും സംഘടിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
