ഹോണ്ട എച്ച്.ആർ.വി ഖത്തറിന്‍റെ നിരത്തിലും
text_fieldsഹോണ്ട എച്ച്.ആർ.വി പുതിയ സീരീസ് ഡൊമാസ്കോയിൽ നടന്ന ചടങ്ങിൽ പുറത്തിറക്കുന്നു
ദോഹ: എസ്.യു.വി സീരീസില്‍ ഹോണ്ടയുടെ ഏറ്റവും പുതിയ മോഡലായ ഹോണ്ട എച്ച്.ആര്‍.വി ഖത്തറിന്‍റെ നിരത്തിലുമെത്തി. അംഗീകൃത വിതരണക്കാരായ ദോഹ മാർക്കറ്റിങ് സർവിസ് കമ്പനി -ഡൊമാസ്കോ വഴിയാണ് പുതിയ സീരിസുകൾ ഖത്തറിലും അവതരിപ്പിച്ചത്. ഡിസൈനിങ്ങിലും സാങ്കേതികക്ഷമതയിലും നെക്സ്റ്റ് ജനറേഷൻ വാഹനം എന്ന വിശേഷണത്തിനുടമയായ എച്ച്.ആർ.വിയുടെ, ഡി.എക്സ്, എൽ.എക്സ്, ഇ.എക്സ് വേരിയൻറുകളിലായാണ് വാഹനം ലഭ്യമായിട്ടുള്ളത്. ഓപൽ വൈററ് സിൽവർ പേൾ, ബ്രില്യന്‍റ് സ്പോർടി ബ്ലൂ മെറ്റാലിക്, മെറ്ററോയ്ഡ് ഗ്രേ മെറ്റാലിക്, ക്രിസ്റ്റൽ ബ്ലാക് പേൾ, കോഫി ചെറി റെഡ് മെറ്റാലിക് എന്നീ നിറങ്ങളിൽ വാഹനങ്ങൾ ഇപ്പോൾ ലഭ്യമാണ്.
ഹോണ്ട കാർ, മോട്ടോർബൈക്ക്, കമേഴ്സ്യൽ വാഹനങ്ങൾ, മറൈൻ-പവർ എന്നീ ഉൽപന്നങ്ങൾ എന്നിവയുടെ അംഗീകൃത വിതരണക്കാരാണ് ദോഹ മാർക്കറ്റിങ് സർവിസ് കമ്പനി. യാത്രക്കാർക്ക് സുരക്ഷയും ഡ്രൈവർക്ക് ഏറ്റവും സാങ്കേതിക ക്ഷമതയോടെയും സൗകര്യങ്ങളോടെയുമുള്ള സംവിധാനങ്ങളാണ് ഹോണ്ട എച്ച്.ആർ.വി സീരീസിന്‍റെ ഹൈലൈറ്റ്. ലിറ്ററിന് 18.4 കിലോമീറ്ററാണ് ഇന്ധനക്ഷമത. 119 എച്ച്.പി പവറും വാഗ്ദാനം ചെയ്യുന്നു. പനോരമിക് സൺറൂഫ്, എയർ ഡിഫ്യൂഷൻ മോഡ്, ടച്ച് എൽ.ഇ.ഡി റൂഫ് ലൈറ്റ് എന്നീ വിശേഷങ്ങളോടെ വിപണിയിലിറങ്ങിയ വാഹനം ഇതിനകം തന്നെ ഇഷ്ടക്കാരുടെ ഇടയിൽ തരംഗമായി കഴിഞ്ഞു.
കാഴ്ചയിലെ ഭംഗിപോലെ, വാഹനത്തിനുള്ളിലെ വിശാലതയും ഇന്ധനക്ഷമതയും വീലുകളുടെ വലുപ്പവും സ്പോർട്ടി മികവ് നൽകുന്നു. കമ്പ്യൂട്ടറൈസ്ഡ് സംവിധാനമാണ് വാഹനത്തിന്‍റെ പ്രധാന ആകർഷണീയത. എൽ.ഇ.ഡി ഹെഡ്ലൈറ്റ്, ഫ്രണ്ട് ഫോഗ് ലൈറ്റ്, ന്യൂ എൽ.ഇ.ഡി ടെയ്ൽ ലൈറ്റ്, 17 ഇഞ്ച് അലോയ് വീൽ തുടങ്ങിയവയും ആകർഷകമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

