Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവീട്ടിലെ ഭക്ഷണം...

വീട്ടിലെ ഭക്ഷണം തൊഴിലാളികൾക്കെത്തിച്ച്​ ടീം വെൽഫെയറും നടുമുറ്റവും

text_fields
bookmark_border
വീട്ടിലെ ഭക്ഷണം തൊഴിലാളികൾക്കെത്തിച്ച്​ ടീം വെൽഫെയറും നടുമുറ്റവും
cancel
camera_alt

വീടുകളിലുണ്ടാക്കിയ ഭക്ഷണം തൊഴിലാളികൾക്ക് എത്തിക്കുന്ന ടീം വെൽഫെയർ നടുമുറ്റം പ്രവർത്തകർ

ദോഹ: റമദാനിലെ എല്ലാ ദിവസങ്ങളിലും പെരുന്നാൾ ദിനത്തിലും തൊഴിലാളികൾക്കായി അവരുടെ താമസസ്​ഥലങ്ങളിൽ ഭക്ഷണം എത്തിച്ചുനൽകിയ ടീം വെൽഫെയറും നടുമുറ്റവും മാതൃകയായി. കൾചറൽ ഫോറം വളൻറിയർ സംഘമായ ടീം വെൽഫെയറും വനിത വിഭാഗമായ നടുമുറ്റം അംഗങ്ങളും രുചിയേറിയ ഭക്ഷണപ്പൊതികളുമായി എല്ലാ ദിവസവും ലേബർ ക്യാമ്പുകളിലെത്തുകയായിരുന്നു.

റമദാനിൽ ഇഫ്​താറിനും അത്താഴത്തിനുമാവശ്യമായ ഭക്ഷണമാണ് നടുമുറ്റം വനിതകള്‍ വീടുകളില്‍ തയാറാക്കിയത്​. ടീം വെൽഫെയർ വഴി ഇവ ലേബർ ക്യാമ്പുകളിലേക്ക്​ എത്തിക്കുകയായിരുന്നു.

ഇതിനു പുറമെ കോവിഡ് പോസിറ്റിവ് ആയ രോഗികൾക്കും നടുമുറ്റം വനിതകളുടെ സഹകരണത്തോടെ ഭക്ഷണം തയാറാക്കി ടീം വെൽഫെയർ അംഗങ്ങള്‍ വീടുകളിലും ക്വാറൻൻറീൻ കേന്ദ്രങ്ങളിലും എത്തിച്ചുകൊടുക്കുന്നുണ്ട്.

പെരുന്നാൾ ദിനത്തിൽ ഈദ് വിരുന്നായി നൂറ് ഭക്ഷണപ്പൊതികൾ ലേബർക്യാമ്പുകളിലേക്കായി എത്തിക്കുകയും ചെയ്​തു. ദോഹയിൽ മദീനത്തു ഖലീഫ, ഐൻ ഖാലിദ്, മതാർ ഖദീം, ദോഹ, ബർവ, തുടങ്ങിയ ഏരിയകളിലെ കോഡിനേറ്റർമാർ വഴി വ്യവസ്ഥാപിതമായിട്ടാണ് ഭക്ഷണവിതരണം നടന്നത്. വിവിധ ഏരിയ കൺവീനർമാരായ സനിയ, ഇലൈഹി സബീല, ഹുമൈറ, സമീന, നജ്​ല, നുഫൈസ, സകീന, കദീജാബി എന്നിവരാണ് അതത് ഏരിയയിലെ ഭക്ഷണ വിതരണത്തിന് നേതൃത്വം വഹിച്ചത്. ടീം വെൽഫെയർ വളൻറിയർമാരായ അബ്​ദുൽ നിസ്​താർ, സഞ്ജയ് ചെറിയാൻ, സിദ്ദീഖ് വേങ്ങര, സകീന അബ്​ദുല്ല, ഫാത്തിമ തസ്​നീം തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഏരിയകളുടെ വിവിധ കലക്​ഷൻ പോയൻറുകളിൽനിന്ന് ശേഖരിച്ച്​ വിതരണം ചെയ്​തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Team WelfareQatar workers
News Summary - Home Welfare Team Welfare and patio delivery of food to workers
Next Story