Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Dec 2016 1:47 PM IST Updated On
date_range 11 Dec 2016 1:47 PM ISTതാമസ കേന്ദ്രങ്ങളില്‍ മാലിന്യ സംസ്ക്കരണ പ്ളാന്‍റുകള്‍ നിര്‍മിക്കും
text_fieldsbookmark_border
ദോഹ: ജനങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ മാലിന്യ സംസ്ക്കരണ പ്ളാന്‍റ് വരികയാണെന്ന് മുന്‍സിപ്പല്‍ മന്ത്രാലയം മാലിന്യ സംസ്ക്കരണ കേന്ദ്രം ഡയറക്ടര്‍ ഹമദ് അല്‍ബഹ്ര്‍ വ്യക്തമാക്കി. 3000 ടണ്‍ മാലിന്യമാണ് ദിനേനെ താമസ സ്ഥലങ്ങളില്‍ നിന്ന് ശേഖരിക്കപ്പെടുന്നത്.
മിസയിദിലെ നിലവിലെ പ്ളാന്‍റില്‍ ദിനേനെ 2400 ടണ്‍ മാലിന്യം സംസ്ക്കരിക്കപ്പെടുന്നുണ്ട്. മധ്യേഷ്യയിലെ ഏറ്റവും വലിയ മാലിന്യ സംസ്ക്കരണ പ്ളാന്‍റാണ് മിസയീദിലേതെന്ന് ഡയറക്ടര്‍ അറിയിച്ചു. സംസ്കരിക്കുന്നതിന്് മുമ്പ് മാലിന്യങ്ങള്‍ വേര്‍തിരിക്കപ്പെടുന്നു. ഇങ്ങനെ വേര്‍തിരിക്കപ്പെട്ടവയില്‍ നിന്ന് ദിനേനെ 50 മെഗാവാട്ട് വൈദ്യുതിയാണ് ഉല്‍പാദിപ്പിക്കുന്നത്. ഭക്ഷണ-പാനീയങ്ങളില്‍ നിന്ന് മാത്രം 100 ടണ്‍ വളവും ഉല്‍പാദിപ്പിക്കുന്നുണ്ട്. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രവര്‍ത്തനം ആരംഭിച്ച മിസയീദ് പ്ളാന്‍റ് നാല് ബില്യന്‍ റിയാലാണ് നിര്‍മാണ ചെലവ് വന്നതെന്ന് ഹമദ് അല്‍ബഹ്റ് അറിയിച്ചു. ശേഖരിക്കപ്പെടുന്ന 95 ശതമാനം മാലിന്യങ്ങളും ഏതെങ്കിലും രീതിയില്‍ ഉപയോഗപ്പെടുത്താന്‍ കഴിയുന്നൂവെന്നത് വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. അഞ്ച് ശതമാനം മാത്രമാണ് ഒഴിവാക്കേണ്ടതായി വരുന്നതെന്ന് ഡയറക്ടര്‍ അറിയിച്ചു. വീടുകളിലെയും വ്യാപാര സമുച്ചയങ്ങളിലെയെല്ലാം മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് പ്രത്യേക വിഭാഗമായിട്ടാണെങ്കില്‍ പ്ളാന്‍റില്‍ നടക്കേണ്ട വേര്‍ തിരിക്കല്‍ പ്രക്രിയ ഒഴിവാക്കാന്‍ കഴിയും എന്ന് അദ്ദേഹം പറഞ്ഞു.
അതിന് വേണ്ടി ഓരോ വിട്ടിലും നാല് വീതം മാലിന്യ ബാസ്ക്കറ്റുകള്‍ വെക്കുകയാണെങ്കില്‍ എളുപ്പത്തില്‍ ഇത് ചെയ്യാന്‍ കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
നാല് നിറങ്ങളിലായി നാല് മാലിന്യ ബാസ്ക്കറ്റുകള്‍ സ്ഥാപിക്കുകയെന്ന പ്രാഥമിക നടപടികള്‍ എല്ലാവരും ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശമാണ് തങ്ങള്‍ നല്‍കുന്നതെന്നും അദ്ദേഹം അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story