Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹോം ക്വാറൻറീൻ ലംഘനം തുടരുന്നു; ആറു പേർകൂടി പിടിയിൽ

text_fields
bookmark_border
ഹോം ക്വാറൻറീൻ ലംഘനം തുടരുന്നു; ആറു പേർകൂടി പിടിയിൽ
cancel

ദോഹ: രാജ്യത്ത് ഹോം ക്വാറൻറീൻ നിർദേശങ്ങൾ ലംഘിച്ചതിന് ആറു പേരെക്കൂടി അറസ്​റ്റ് ചെയ്തു. പൊതുജനാരോഗ്യ വകുപ്പ് അധികാരികൾ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ ലംഘിച്ചവരെയാണ് സുരക്ഷ വകുപ്പ് അറസ്​റ്റ് ചെയ്തിരിക്കുന്നത്.പൊതുസുരക്ഷ ഉറപ്പാക്കുന്നതിെൻറയും കോവിഡ് വ്യാപനം തടയുന്നതിെൻറയും ഭാഗമായാണ് നടപടി.

മുഹമ്മദ് ഷാമിൽ മുഹമ്മദ് ഷരീഖ് ശൈഖ് ഉഥ്മാൻ സാഹിബ്, അബ്​ദുൽഹയ് നസ്​റല്ലാഹ് ഖാൻ, അംദി ലത്ഫുർ ഉസ്​മാൻ, മുഹമ്മദ് നഈം അബ്​ദുല്ല ഖലീൽ അൽ ബാകിർ, അഹ്​മദ ബദർ അഹ്​മദ് അൽ ഖായിദ് അൽ ഇമാദി, ജംഷിദ്​ ഖാൻ ഖയൽ ബിത്​ഖാൻ എന്നിവരെയാണ് സുരക്ഷ വകുപ്പ് അറസ്​റ്റ് ചെയ്തത്.ക്വാറൻറീൻ ലംഘിച്ചതിന് അറസ്​റ്റ് ചെയ്തവരെ പബ്ലിക് േപ്രാസിക്യൂഷനിലേക്ക് റഫർ ചെയ്തിട്ടുണ്ട്.

രാജ്യത്തെ പൗരന്മാരും താമസക്കാരും ക്വാറൻറീൻ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും സ്വന്തം സുരക്ഷയോടൊപ്പം പൊതുസുരക്ഷയും ഉറപ്പാക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.നിയമം ലംഘിക്കുന്നവർ കടുത്ത നിയമനടപടികൾക്ക് വിധേയമാകേണ്ടിവരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story