Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഹോം ക്വാറൻറീൻ:...

ഹോം ക്വാറൻറീൻ: നിർദേശങ്ങൾ പാലിക്കണമെന്ന്​ മന്ത്രാലയം

text_fields
bookmark_border
ഹോം ക്വാറൻറീൻ: നിർദേശങ്ങൾ പാലിക്കണമെന്ന്​ മന്ത്രാലയം
cancel

ദോഹ: ഖത്തറിലേക്ക് മടങ്ങിയെത്തി ഹോം ക്വാറൻറീനിൽ കഴിയുന്നവർ പാലിക്കേണ്ട നിർദേശങ്ങൾ ആവർത്തിച്ച് ആരോഗ്യ വകുപ്പ്. ക്വാറൻറീനിലിരിക്കുന്നവർ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളാണ് പൊതുജനാരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കൽ കോർപറേഷൻ, ൈപ്രമറി ഹെൽത്ത് കെയർ കോർപറേഷൻ അധികൃതർ എന്നിവർ ഓർമപ്പെടുത്തുന്നത്​.

നിർദേശങ്ങൾ:

- ക്വാറൻറീനിൽ കഴിയുന്നതിന് അനുയോജ്യമായ റൂം നേരത്തേ ഉറപ്പുവരുത്തുക. റൂം ബാത്റൂമുമായി ബന്ധിപ്പിച്ചിരിക്കണം.

- മറ്റുള്ളവരുടെ സംരക്ഷണം ഉറപ്പാക്കാൻ വീടുകളിൽ ആവശ്യമായ മുൻകരുതൽ സ്വീകരിച്ചിരിക്കണം.

- ക്വാറൻറീനി​െൻറ ആറാം ദിവസം നിർദേശിക്കപ്പെട്ട ഹെൽത്ത് സെൻററിലെത്തി പരിശോധനക്കായി സ്രവം നൽകിയിരിക്കണം.

- ക്വാറൻറീനിൽ കഴിയുമ്പോൾ പൊതുജനാരോഗ്യ വകുപ്പിൽനിന്നുള്ള അന്വേഷണ ഫോൺ കാളുകൾക്ക് മറുപടി നൽകണം.

- ഇഹ്തിറാസ്​ ആപ് ഡൗൺലോഡ് ചെയ്തിരിക്കണം.

- ഹോം ക്വാറൻറീനിൽ ഒരിക്കലും സന്ദർശകരെ അനുവദിക്കരുത്​.

കോവിഡ്-19 അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളിൽനിന്ന് മടങ്ങിയെത്തുന്നവരുടെ ഇഹ്തിറാസ്​ ആപ്പിലെ സ്​റ്റാറ്റസ്​ മഞ്ഞ നിറമായിരിക്കും. ഏഴ് ദിവസത്തെ ക്വാറൻറീൻ കാലയളവ് കഴിഞ്ഞ് കോവിഡ്-19 നെഗറ്റിവ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതുവരെ ഈ അവസ്​ഥ തുടരും.

ക്വാറൻറീനി​െൻറ ആറാം ദിവസം നിർബന്ധമായും കോവിഡ്-19 പരിശോധനക്ക് വിധേയമാകണം. ഏഴുദിവസം പൂർത്തിയായി പരിശോധനയിൽ നെഗറ്റിവാകുന്നതുവരെ സ്​റ്റാറ്റസ്​ പച്ചയായി മാറുകയില്ല. ക്വാറൻറീനി​െൻറ ആറ് ദിവസങ്ങൾക്കുമുമ്പ് ഒരിക്കലും പരിശോധന നടത്താൻ കഴിയില്ലെന്നും മന്ത്രാലയം വ്യക്തമാക്കുന്നുണ്ട്​. രാജ്യത്തേക്ക് മടങ്ങിയെത്തുന്നവരിൽനിന്ന് വൈറസ്​ പടരാതിരിക്കാനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണ് നടപടികൾ. ചെറിയ കുട്ടികളുള്ള മാതാക്കൾ, പ്രായമായവർ, രോഗികൾ തുടങ്ങിയവർക്കാണ്​ ഹോം ക്വാറൻറീൻ നൽകുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Home Quarantine
Next Story